സൊമാലിയയിൽ ചാവേറാക്രണം; 32 പേർ കൊല്ലപ്പെട്ടു; ആക്രമണത്തിന് പിന്നിൽ അൽ-ഷബാബെന്ന ഭീകരസംഘടന

സൊമാലിയയിൽ ചാവേറാക്രണം; 32 പേർ കൊല്ലപ്പെട്ടു; ആക്രമണത്തിന് പിന്നിൽ അൽ-ഷബാബെന്ന ഭീകരസംഘടന

മൊഗാദിഷു: സൊമാലിയൻ തലസ്ഥാനമായ മൊഗാദിഷുവിലെ ലിഡോ ബിച്ചിൽ നടന്ന ചാവേറാ ക്രണത്തിൽ 32 പേർ കൊല്ലപ്പെടുകയും 63 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അൽ - ഖ്വയ്ദയുമായി ബന്ധമുള്ള അൽ - ഷബാബ് എന്ന ഭീകര സംഘടനയാണ് ആക്രമണത്തിന് പിന്നിലെന്നാണ് പുറത്തു വരുന്ന വിവരം.

കിഴക്കേ ആഫ്രിക്കൻ രാജ്യമായ സൊമാലിയയിൽ ആഭ്യന്തര കലാപം രൂക്ഷമാണ്. 17 വർഷമായി അൽ - ഖ്വയ്ദയുമായി ബന്ധമുള്ള ജിഹാദികൾ ഫെഡറൽ ഭരണ കൂടത്തിന് എതിരെ കലാപം നടത്തുകയാണ്. മുമ്പും ബിസിനസുകാരുടേയും ഉദ്യോഗസ്ഥരുടേയും ഇടമായ ലിഡോ ബീച്ച് ലക്ഷ്യമാക്കി ആക്രമണങ്ങൾ നടന്നിരുന്നു.

പുറത്തു വന്ന വീഡിയോയിൽ രക്തം പുരണ്ട ശരീരങ്ങൾ ബിച്ചിൽ കിടക്കുന്നത് കാണാം. മൊഗാദിഷുവിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും നടന്ന നിരവധി ബോംബാക്രമണങ്ങൾക്ക് പിന്നിലും അൽ - ഷബാബ് ആണെന്ന് പൊലീസ് വക്താവ് അബ്ദിഫത അദാൻ ഹസൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ബീച്ചിൽ ഏറ്റവും തിരക്കേറിയ രാത്രിയിലാണ് തീവ്രവാദി ആക്രമണം നടക്കുന്നത് എന്നത് സൊമാലിയൻ ജനതയോടുള്ള തീവ്രവാദികളുടെ ശത്രുതയാണ് കാണിക്കുന്നതെന്ന് മുൻ പ്രധാനമന്ത്രി ഹസൻ അലി ഖൈർ പറഞ്ഞു. 2022 ഒക്ടോബറിൽ തിരക്കേറിയ മാർക്കറ്റ് കവലയ്ക്ക് സമീപം ഇരട്ട കാർ ബോംബുകൾ പൊട്ടിത്തെറിച്ച് 100 പേർ കൊല്ലപ്പെടുകയും 300 പേർക്ക് പരിക്കേൽക്കുകയും ചെയ്തതിന് ശേഷം ആഫ്രിക്കൻ രാജ്യത്ത് നടന്ന ഏറ്റവും മാരകമായ ആക്രമണമാണിത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.