തിളങ്ങുന്ന താരമായി ശ്രീജേഷ്: ഷൂട്ടൗട്ടില്‍ ബ്രിട്ടനെ തകര്‍ത്ത് ഇന്ത്യ ഒളിംപിക്സ് ഹോക്കി സെമിയില്‍

തിളങ്ങുന്ന താരമായി ശ്രീജേഷ്: ഷൂട്ടൗട്ടില്‍ ബ്രിട്ടനെ തകര്‍ത്ത് ഇന്ത്യ ഒളിംപിക്സ് ഹോക്കി സെമിയില്‍

പാരിസ്: ക്വാര്‍ട്ടറില്‍ കരുത്തരായ ബ്രിട്ടനെ ഷൂട്ടൗട്ടില്‍ വീഴ്ത്തി ഇന്ത്യ ഒളിംപിക്സ് ഹോക്കി സെമിയില്‍. മലയാളി താരം പി.ആര്‍ ശ്രീജേഷിന്റെ പരിചയ സമ്പത്തും അത്യുഗ്രന്‍ പ്രകടനവും ഇന്ത്യയുടെ ജയത്തില്‍ നിര്‍ണായകമായി. കരിയറിലെ അവസാന ഒളിംപിക്സ് അവിസ്മരണീയമാക്കാനുള്ള ശ്രമത്തിലാണ് മലയാളി താരം.

നിശ്ചിത സമയത്ത് ഇന്ത്യ ബ്രിട്ടനെ 1-1 ന് സമനിലയില്‍ തളച്ചു. ഷൂട്ടൗട്ടില്‍ 4-2 നാണ് ഇന്ത്യയുടെ തകര്‍പ്പന്‍ ജയം. നിശ്ചിത സമയത്തിന്റെ 22-ാം മിനിറ്റില്‍ ഹര്‍മന്‍പ്രീത് സിങ് ഇന്ത്യയെ മുന്നിലെത്തിച്ചു. എന്നാല്‍ 27-ാം മിനിറ്റില്‍ ലീ മോര്‍ട്ടന്‍ ബ്രിട്ടനെ സമനിലയില്‍ എത്തിച്ചു.

അവസാനം പോരാട്ടം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടപ്പോള്‍ ഒരിക്കല്‍ കൂടി ഇതിഹാസ മലയാളി ഗോള്‍ കീപ്പര്‍ പി.ആര്‍ ശ്രീജേഷ് ഇന്ത്യന്‍ ജയം നിര്‍ണയിക്കുന്നതില്‍ നിര്‍ണായകമായി. ബ്രിട്ടന്റെ ഒരു ഷോട്ട് പുറത്തേക്ക് പോയപ്പോള്‍ മറ്റൊരു ഷോട്ട് ശ്രീജേഷ് തടുത്തിട്ടു.

ബ്രിട്ടന്റെ ഫിലിപ്പ് റോപ്പര്‍ എടുത്ത ഷോട്ടാണ് ശ്രീജേഷ് തടുത്തിട്ടത്. കോണോര്‍ വില്ല്യംസന്റെ ഷോട്ടാണ് പുറത്തേക്ക് പോയത്. ഇന്ത്യക്കായി ആദ്യം കിക്കെടുത്തത് ക്യാപ്റ്റന്‍ ഹര്‍മപ്രീത് സിങാണ്. പിന്നലെ സുഖ്ജീത് സിങ്, ലളിത് കുമാര്‍ ഉപാധ്യായ്, രാജ്കുമാര്‍ പാല്‍ എന്നിവര്‍ ലക്ഷ്യം കണ്ടു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.