ന്യൂഡല്‍ഹി: ആഭ്യന്തര കലാപം രൂക്ഷമായ ബംഗ്ലാദേശില്‍ 19,000 ഇന്ത്യാക്കാരുണ്ടെന്ന് കേന്ദ്ര വിദേശ കാര്യമന്ത്രി എസ്. ജയശങ്കര്‍ രാജ്യസഭയെ അറിയിച്ചു. അതില്‍ 9000 പേര്‍ വിദ്യാര്‍ഥികളാണെന്നും അവരില്‍ വലിയൊരു ഭാഗം കഴിഞ്ഞ മാസം നാട്ടിലേക്ക് മടങ്ങിയിരുന്നതായും കേന്ദ്രമന്ത്രി പറഞ്ഞു.
നയതന്ത്ര കേന്ദ്രങ്ങള്‍ വഴി ബംഗ്ലാദേശിലെ ഇന്ത്യന്‍ സമൂഹവുമായി സര്‍ക്കാര്‍ നിരന്തര സമ്പര്‍ക്കം പുലര്‍ത്തി വരികയാണ്. ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ വ്യാപകമായി ആക്രമിക്കപ്പെട്ടു. ആക്രമണത്തിന്റെ വ്യാപ്തി ഇതുവരെ വ്യക്തമല്ല. ഇന്ത്യ സാഹചര്യം വിലയിരുത്തി വരികയാണെന്നും മന്ത്രി ജയശങ്കര്‍ പറഞ്ഞു.
ബംഗ്ലാദേശിലെ നിലവിലെ സ്ഥിതിഗതികളുടെ പശ്ചാത്തലത്തില്‍ അതിര്‍ത്തിയില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്ത്യയിലേക്ക് വരുന്നതായി ഷെയ്ഖ് ഹസീന അറിയിക്കുകയായിരുന്നു എന്നും ജയശങ്കര്‍ രാജ്യസഭയില്‍ വിശദീകരിച്ചു. ബംഗ്ലാദേശില്‍ ക്രമസമാധാന നില തകര്‍ന്നതില്‍ അതീവ ആശങ്കയുണ്ടെന്നും അദേഹം വ്യക്തമാക്കി.
ആഭ്യന്തര കലാപം രൂക്ഷമായതിനെ തുടര്‍ന്ന് പ്രധാനമന്ത്രി പദം രാജി വെച്ച് ഷെയ്ഖ് ഹസീന ഇന്ത്യയില്‍ അഭയം തേടുകയായിരുന്നു. ഹസീന ഡല്‍ഹിയില്‍ തന്നെയുണ്ടെന്നും അവര്‍ക്ക് ആവശ്യമായ സഹായം നല്‍കുമെന്നും കേന്ദ്ര സര്‍ക്കാര്‍ രാവിലെ സര്‍വകക്ഷി യോഗത്തില്‍ വ്യക്തമാക്കിയിരുന്നു. ബംഗ്ലാദേശിലുണ്ടായ കലാപങ്ങളില്‍ ഇതുവരെ 400 ലേറെ പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.