അര്‍ജുന്റെ ഭാര്യയ്ക്ക് സഹകരണ ബാങ്കില്‍ ജോലി; നിയമനം ജൂനിയര്‍ ക്ലാര്‍ക്ക് തസ്തികയില്‍

അര്‍ജുന്റെ ഭാര്യയ്ക്ക് സഹകരണ ബാങ്കില്‍ ജോലി; നിയമനം ജൂനിയര്‍ ക്ലാര്‍ക്ക് തസ്തികയില്‍

കോഴിക്കോട്: കര്‍ണാടകയിലെ ഷിരൂരില്‍ മലയിടിച്ചിലില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്റെ ഭാര്യയ്ക്ക് വേങ്ങേരി സഹകരണ ബാങ്കില്‍ ജോലി നല്‍കും. ജൂനിയര്‍ ക്ലാര്‍ക്ക് തസ്തികയിലാകും നിയമനം. ബാങ്ക് അധികൃതര്‍ നേരിട്ടെത്തിയാണ് ഇക്കാര്യം അര്‍ജുന്റെ കുടുംബത്തെ അറിയിച്ചത്.

നേരത്തെ കൃഷ്ണ പ്രിയയ്ക്ക് ജോലി നല്‍കുമെന്ന് കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്കും അറിയിച്ചിരുന്നു. അര്‍ജുന്റെ വിദ്യാ സമ്പന്നയായ ഭാര്യയ്ക്ക് ഉചിതമായ ജോലി നല്‍കാന്‍ സാധിക്കുമെന്ന് ബാങ്ക് അധികൃതര്‍ അറിയിക്കുകയായിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം അര്‍ജുന്റെ വീട് സന്ദര്‍ശിച്ചപ്പോള്‍ കുടുംബം നിവേദനം നല്‍കിയിരുന്നു. കോടതി നിര്‍ദേശത്തെ തുടര്‍ന്ന് തിരച്ചില്‍ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് കര്‍ണാടക സര്‍ക്കാര്‍ അറിയിപ്പൊന്നും നല്‍കിയില്ലെന്ന് മുഖ്യമന്ത്രി രേഖാമൂലം അറിയിച്ചു. കളക്ടര്‍ സ്നേഹില്‍ കുമാര്‍ ആണ് നേരിട്ടെത്തി കുടുംബത്തെ ഈ മറുപടി രേഖാമൂലം നല്‍കിയത്.

ഗംഗാവാലി പുഴയില്‍ നടന്ന അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ നിര്‍ത്തി വച്ചിട്ട് ദിവസങ്ങളായി. മോശം കാലാവസ്ഥയായതിനാലായിരുന്നു ഇത്. എന്നാല്‍ ദൗത്യം തുടരാനാണ് കര്‍ണാടക ഹൈക്കോടതി നിര്‍ദേശിച്ചത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെതായിരുന്നു ഉത്തരവ്. ഇതോടെ അന്വേഷണം പുനരാരംഭിക്കാന്‍ തീരുമാനിച്ചെങ്കിലും എന്നാണ് തുടങ്ങുക എന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കിയിട്ടില്ല.

കഴിഞ്ഞ ദിവസം ഷിരൂരില്‍ നിന്നും 55 കിലോ മീറ്റര്‍ അകലെ കടലില്‍ ഒരു മൃതദേഹം കിട്ടിയെങ്കിലും മൂന്ന് ദിവസം മുന്‍പ് കാണാതായ മത്സ്യ തൊഴിലാളിയുടെയാണ് ശരീരമെന്ന് പിന്നീട് വിവരം ലഭിച്ചു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.