തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപ്പണി. ഗതാഗതമന്ത്രി കെ.ബി ഗണേഷ് കുമാറുമായി ഏറെ നാളായി അഭിപ്രായ ഭിന്നതയിലായിരുന്ന ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എഡിജിപി എസ്. ശ്രീജിത്തിനെ പൊലീസ് ആസ്ഥാനത്തേക്ക് മാറ്റി. ഐജി എ.അക്ബറാണ് പുതിയ ഗതാഗത കമ്മീഷണര്‍.
ബിവറേജസ് കോര്‍പ്പറേഷന്‍ എംഡിയായ എഡിജിപി യോഗേഷ് ഗുപ്തയെ വിജിലന്‍സ് ഡയറക്ടറാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. ടി.കെ വിനോദ് കുമാര്‍ സ്വയം വിരമിക്കുന്ന സാഹചര്യത്തിലാണ് നിയമനം. വിനോദ് കുമാര്‍ വിരമിക്കുമ്പോള്‍ യോഗേഷ് ഗുപ്തയെ ഡിജിപി തസ്തികളിലേക്ക് ഉയര്‍ത്തേണ്ടതായിരുന്നു. എന്നാല്‍ ബിഎസ്എഫ് മേധാവി സ്ഥാനത്തു നിന്നും കേരള കേഡറിലേക്ക് ഡിജിപി റാങ്കിലുള്ള നിധിന്‍ അഗര്‍വാള്‍ മടങ്ങിവരുന്നതിനാല്‍ യോഗേഷ് ഗുപ്തയുടെ സ്ഥാനകയറ്റം ഇപ്പോള്‍ ഉണ്ടാകില്ല.
ബെവ്‌ക്കോ എംഡിയായി ഐജി ഹര്‍ഷിത അത്തല്ലൂരിയെ നിയമിച്ചു. ആദ്യമായാണ് ബെവ്‌ക്കോയുടെ തലപ്പത്ത് ഒരു വനിതാ ഐപിഎസ് ഉദ്യോഗസ്ഥയെ നിയമിക്കുന്നത്. ഐജി സി.എച്ച് നാഗരാജുവിനെ ക്രൈം ബ്രാഞ്ച് ഐജിയായും നിയമിച്ചു. തിരുവനന്തപുരം റെയ്ഞ്ച് ഡിഐജിയായി അജീതാ ബീഗത്തെ നിയമിച്ചു. കണ്ണൂര്‍ റെയ്ഞ്ച് ഡിഐജി തോംസണ്‍ ജോസിനെ തൃശൂരിലേക്ക് നിയമിച്ചു. കണ്ണൂര്‍ റെയ്ഞ്ചിന്റെ ചുമതലയും ഉണ്ടാകും. ഡിഐജി ജയനാഥിനെ പൊലീസ് കണ്‍ട്രഷന്‍ കോര്‍പ്പറേഷന്‍ എംഡിയായും നിയമിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.