കൊച്ചി: പിറന്നാളാഘോഷത്തിനായി വാങ്ങിയ ബലൂണുകളില്‍ പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യം കണ്ടെത്തിയ സംഭവത്തില്‍ തൃപ്പൂണിത്തുറ പൊലീസ് അന്വേഷണം തുടങ്ങി.
എരൂര്‍ ഭാഗത്തെ കടയില്‍ നിന്ന് വാങ്ങിയ ബലൂണുകളിലാണ് 'ഐ ലൗവ് പാകിസ്ഥാന്‍' എന്ന എഴുത്തും പതാകയും കണ്ടെത്തിയത്. സംഭവത്തില്‍ പ്രതിഷേധം ശക്തമായതോടെ പൊലീസ് കട അടപ്പിച്ചു.
മകന്റെ പിറന്നാളാഘോഷത്തിനായി എരൂര്‍ സ്വദേശി ഗിരീഷ് കുമാര്‍ തിങ്കളാഴ്ച രാത്രിയാണ് കടയില്‍ നിന്ന് ബലൂണുകള്‍ വാങ്ങിയത്. വീട്ടിലെത്തി വീര്‍പ്പിച്ച് നോക്കിയപ്പോഴാണ് വെളുത്ത ബലൂണുകളില്‍ എഴുത്ത് ശ്രദ്ധയില്‍പ്പെട്ടത്.
ഉടന്‍ തന്നെ ഗിരീഷ് കുമാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഗിരീഷ് കുമാറിന്റെ പരാതിയില്‍ കടയിലുണ്ടായിരുന്ന ബലൂണുകളെല്ലാം പൊലീസ് കസ്റ്റഡിയിലെടുത്തു. കടക്കാരനെതിരെ കേസെടുത്തിട്ടില്ല.
അതേസമയം വെളുത്ത നിറത്തിലുള്ള ബലൂണുകളിലായിരുന്നു പാക് അനുകൂല മുദ്രാവാക്യം ഉണ്ടായിരുന്നതെന്നും അവ കണ്ടെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. തൃപ്പൂണിത്തുറ എരൂര്‍ ചേലേക്കവഴിയില്‍ അടുത്തിടെ കാസര്‍കോട് സ്വദേശി തുടങ്ങിയ കടയില്‍ നിന്നാണ് ബലൂണുകള്‍ വാങ്ങിയത്.
ഈ കടയും തൊട്ടടുത്ത് ആലുവ ഉളിയന്നൂര്‍ സ്വദേശി തുടങ്ങിയ കടയും സംഭവത്തെ തുടര്‍ന്ന് അടച്ചു. കുന്നംകുളത്ത് നിന്ന് മൊത്തമായി വാങ്ങിയതാണ് ബലൂണുകളെന്ന് വ്യാപാരി മൊഴി നല്‍കിയിട്ടുണ്ടെന്നും ബലൂണ്‍ പാക്കറ്റില്‍ നിര്‍മ്മാതാവിന്റെ വിവരങ്ങള്‍ ഇല്ലെന്നും പൊലീസ് വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.