ഒൻപത് മാസത്തെ കാത്തിരിപ്പ്; കോവിഡിനെ കീഴ്‌പ്പെടുത്തി നാലു വയസ്സുകാരി സ്റ്റെല്ല

ഒൻപത് മാസത്തെ കാത്തിരിപ്പ്; കോവിഡിനെ കീഴ്‌പ്പെടുത്തി നാലു വയസ്സുകാരി സ്റ്റെല്ല

മെക്സിക്കോ: ഒന്‍പത് മാസം നീണ്ടു നിന്ന പോരാട്ടത്തിനൊടുവില്‍ കോവിഡ് രോഗത്തെ കീഴ്‌പ്പെടുത്തി നാലു വയസ്സുകാരി സ്റ്റെല്ല മാര്‍ട്ടി൯. ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് മടങ്ങുന്ന സ്റ്റെല്ലക്ക് വൈകാരികമായ യാത്രയയപ്പ് നൽകിയാണ് ആശുപത്രി സ്റ്റാഫ് യാത്രയാക്കിയത്. ഇതിന്റെ വീഡിയോ ഏറ്റു പിടിച്ചിരിക്കുകയാണ് ഇന്റര്‍നെറ്റ് ലോകം. ന്യു മെക്സിക്കോ ഹെല്‍ത്ത് സയ൯സസ് ഹോസ്പിറ്റല്‍ ആണ് സുന്ദരമായ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ഹോസ്പിറ്റലിലെ ഹാളില്‍ ഒരു ആശുപത്രി ജീവനക്കാരുടെ കൂടെ സ്റ്റെല്ല വരുന്ന ദൃശ്യങ്ങളാണ് ക്ലിപ്പില്‍ കാണിക്കുന്നത്. ഇരു വശത്തുമായി നഴ്സുമാര്‍ കൈയടിക്കുന്നതും കാണാം. 'കോവിഡ്-19 മായി ദീര്‍ഘമായ അങ്കത്തിന് ശേഷം നാല് വയസ്സുകാരിയായ സ്റ്റെല്ല മാര്‍ട്ടി൯ യുഎ൯എം ഹോസ്പിറ്റല്‍ വിടുന്നു. കഴിഞ്ഞ ഏപ്രിലാണ് സ്റ്റെല്ല ആശുപത്രിയില്‍ വന്നത്. അവള്‍ അഞ്ചു മാസം കുട്ടികള്‍ക്കുള്ള ഐസിയുവിലും ഒക്ടോബര്‍ മുതല്‍ സിടിഎച്ച്‌ അക്യൂട്ട് സെര്‍വീസിലുമാണ് ചെലവഴിച്ചത്,' വീഡിയോയ്ക്കൊപ്പം ആശുപത്രി അധികൃതര്‍ കുറിച്ചു.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.