സീറോ മലബാര്‍ സഭാ സിനഡ് സമ്മേളനത്തിന് നാളെ തുടക്കം; 31 ന് സമാപിക്കും

സീറോ മലബാര്‍ സഭാ സിനഡ് സമ്മേളനത്തിന് നാളെ തുടക്കം; 31 ന് സമാപിക്കും

കൊച്ചി: സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ സഭയുടെ മുപ്പത്തിരണ്ടാമത് മെത്രാന്‍ സിനഡിന്റെ മൂന്നാം സമ്മേളനം നാളെ സഭയുടെ ആസ്ഥാന കാര്യാലയമായ മൗണ്ട് സെന്റ് തോമസില്‍ ആരംഭിക്കും.

രാവിലെ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ നല്‍കുന്ന ധ്യാന ചിന്തകളോടെ സിനഡ് സമ്മേളനം ആരംഭിക്കും. തുടര്‍ന്ന് സിനഡ് പിതാക്കന്മാര്‍ ഒരുമിച്ച് അര്‍പ്പിക്കുന്ന ദിവ്യ ബലിക്ക് ശേഷം മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ സമ്മേളനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും.

ഇന്ത്യയിലും വിദേശത്തുമായി സേവനം ചെയ്യുന്നവരും അജപാലന ശുശ്രൂഷയില്‍ നിന്ന് വിരമിച്ചവരുമായ 53 മെത്രാന്‍മാരാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.

ഓഗസ്റ്റ് 22 വൈകുന്നേരം മുതല്‍ 25 ഉച്ച വരെ പാലാ അല്‍ഫോന്‍സ്യന്‍ പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റിയുട്ടില്‍ നടക്കുന്ന അഞ്ചാമത് സീറോ മലബാര്‍ മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ അസംബ്ലിയില്‍ ബിഷപ്പുമാര്‍ പങ്കെടുക്കും. 26 ന് രാവിലെ സഭാ ആസ്ഥാനത്ത് പുനരാരംഭിക്കുന്ന സിനഡ് സമ്മേളനം 31 ന് സമാപിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.