ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: മന്ത്രി ഗണേഷ് കുമാറിനെതിരായ പരാതിയില്‍ നടപടിക്ക് നിര്‍ദേശം

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: മന്ത്രി ഗണേഷ് കുമാറിനെതിരായ പരാതിയില്‍ നടപടിക്ക് നിര്‍ദേശം

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ മന്ത്രി ഗണേഷ് കുമാറിനെതിരായ പരാതിയില്‍ നടപടിക്ക് നിര്‍ദേശം നല്‍കി ഡി.ജി.പി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കി നല്‍കിയ പരാതിയിലാണ് നടപടി. 136-ാം പേജില്‍ മന്ത്രിയെ കുറിച്ച് പരാമര്‍ശം ഉണ്ടെന്നും അന്വേഷണം വേണമെന്നുമായിരുന്നു ആവശ്യം.

ആത്മ സംസ്ഥാന പ്രസിഡന്റ് എന്ന നിലയില്‍ മന്ത്രിയെക്കുറിച്ച് പരാമര്‍ശമുണ്ടെന്നും അന്വേഷണം വേണമെന്നുമാണ് അബിന്‍ വര്‍ക്കി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ആവശ്യമായ നടപടിക്ക് ഡി.ജി.പി ശുപാര്‍ശ നല്‍കിയിരിക്കുന്നത്.

അതേസമയം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണ രൂപം പരിശോധിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചു. എഡിറ്റ് ചെയ്യാത്ത റിപ്പോര്‍ട്ടിന്‍ മേലുള്ള ലൈംഗിക പീഡന പരാമര്‍ശങ്ങളില്‍ ക്രിമിനല്‍ നടപടികള്‍ ആരംഭിക്കാന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ളതാണ് ഹര്‍ജി. ആക്ടിങ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെടുന്ന ഡിവിഷന്‍ ബഞ്ച് ഹര്‍ജി നാളെ പരിഗണിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.