ഒടുവില്‍ പ്രതിഷേധം ഫലം കണ്ടു; കരിപ്പൂരിലെ ടാക്സി വാഹനങ്ങളുടെ പാര്‍ക്കിങ് ഫീസ് വര്‍ധന മരവിപ്പിച്ചു

 ഒടുവില്‍ പ്രതിഷേധം ഫലം കണ്ടു; കരിപ്പൂരിലെ ടാക്സി വാഹനങ്ങളുടെ പാര്‍ക്കിങ് ഫീസ് വര്‍ധന മരവിപ്പിച്ചു

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിലെ പാര്‍ക്കിങ് ഫീസ് വര്‍ധന മരവിപ്പിച്ച് എയര്‍പോര്‍ട്ട് അതോറിറ്റി. ടാക്സി വാഹനങ്ങളുടെ പാര്‍ക്കിങ് ഫീസ് കുത്തനെ കൂട്ടിയതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്നാണ് നടപടി.

അതേസമയം ടാക്സി വാഹനങ്ങളുടേത് ഒഴികെയുള്ള മറ്റ് നിരക്കുകള്‍ തുടരും. ഈ മാസം 16 നാണ് 40 രൂപയായിരുന്ന ടാക്സി വാഹനങ്ങളുടെ പാര്‍ക്കിങ് ഫീസ് ഒറ്റയടിക്ക് 283 ആയി ഉയര്‍ത്തിയത്. പ്രതിസന്ധിയിലായ ടാക്സി ഡ്രൈവര്‍മാര്‍ അന്ന് മുതല്‍ പ്രതിഷേധത്തിലായിരുന്നു. വിമാനത്താവളത്തിന് മുന്നില്‍ ഡ്രൈവര്‍മാരും ടാക്സി ഉടമസ്ഥരും നിരവധി സമരങ്ങള്‍ നടത്തി. യൂത്ത് കോണ്‍ഗ്രസ് അടക്കമുള്ള യുവജന സംഘടനകളും സമരത്തിലായിരുന്നു.

നിരക്ക് വര്‍ധനയുമായി ബന്ധപ്പെട്ട് നിരവധി തര്‍ക്കങ്ങളും സംഘര്‍ഷവും വിമാനത്താവളത്തില്‍ അരങ്ങേറിയിരുന്നു. പ്രതിഷേധം ശക്തമായതോടെയാണ് അധിക ഫീസ് ഈടാക്കേണ്ടതില്ലെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി തീരുമാനിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.