ആണും പെണ്ണും പ്രേമിക്കും; അതിനെ ലൗ ജിഹാദ് എന്ന് പറയുന്നത് കത്തോലിക്കാ സഭയുടെ കഴിവുകേട്: ഷിബു ബേബിജോണിന്റെ മുസ്ലീം പ്രീണനം ഇങ്ങനെ

ആണും പെണ്ണും പ്രേമിക്കും; അതിനെ ലൗ ജിഹാദ് എന്ന് പറയുന്നത്  കത്തോലിക്കാ സഭയുടെ കഴിവുകേട്:  ഷിബു ബേബിജോണിന്റെ മുസ്ലീം പ്രീണനം ഇങ്ങനെ

കൊച്ചി : 'ആണും പെണ്ണുമായാല്‍ പ്രേമിച്ചെന്നിരിക്കും. മനുഷ്യന്‍ ഉണ്ടായ കാലം മുതല്‍ അങ്ങനെയാണ്. കത്തോലിക്കാ സഭയ്ക്ക് വിശ്വാസി സമൂഹത്തെ പിടിച്ചു നിര്‍ത്താന്‍ പറ്റാത്ത കഴിവുകേട് മറച്ചു വയ്ക്കുവാന്‍ ഉയര്‍ത്തുന്ന ആരോപണം മാത്രമാണ് ലൗ ജിഹാദ്'. ആര്‍എസ്പി നേതാവും മുന്‍മന്ത്രിയുമായ ഷിബു ബേബിജോണ്‍ ആണ് സാമൂഹ്യ വിപത്തായ ലൗ ജിഹാദിനെ വെറും പ്രേമമായി നിസാരവല്‍ക്കരിച്ച് വിശേഷിപ്പിക്കുന്നത്.

തുര്‍ക്കിയിലെ ഹാഗിയ സോഫിയ സംഭവത്തില്‍ ചാണ്ടി ഉമ്മന്‍ മുസ്ലീം കൈയ്യേറ്റത്തെ വെള്ളപൂശി നടത്തിയ വിവാദ പ്രസംഗത്തിന് പിന്നാലെയാണ് യുഡിഎഫിലെ ഘടകകക്ഷി നേതാവും വര്‍ഗീയ പ്രീണനവുമായി രംഗത്തെത്തിയത്. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ക്രൈസ്തവ സഭാ നേതൃത്വത്തെ അവഹേളിച്ച് സംസാരിച്ചത്.

ലൗ ജിഹാദ് എന്ന പേര് തന്നെ എക്‌സ്ട്രീം വാദഗതിയാണ് എന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ഈ വാക്ക് മാധ്യമങ്ങള്‍ ഉപയോഗിക്കരുതെന്നും ഷിബു ബേബി ജോണ്‍ മുന്നറിയിപ്പ് നല്‍കുന്നു. മക്കളെ അച്ഛനമ്മമാരുടെ കാഴചപ്പാടിന് അനുസരിച്ച് വളര്‍ത്താന്‍ സാധിക്കുന്നില്ല എന്നതാണ് ഇത് പോലെയുള്ള വിവാഹങ്ങള്‍ക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

പാണക്കാട് തങ്ങളുടെ വസതിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പോയതില്‍ പോലും ഇടതു പക്ഷം വര്‍ഗീയത പറയുന്നത് ക്രിസ്ത്യാനികളുടെ സംരക്ഷകര്‍ തങ്ങളാണന്ന് വരുത്തി തീര്‍ക്കാനാണന്നും ഷിബു ബേബിജോണ്‍ അഭിപ്രായപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.