ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ ഫിലിം അക്കാഡമി അവാര്‍ഡ്‌സ് നോമിനേഷന്‍ പട്ടികയില്‍ പ്രവാസി ഗാന രചയിതാവ് ജോ പോള്‍

ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ ഫിലിം അക്കാഡമി അവാര്‍ഡ്‌സ് നോമിനേഷന്‍ പട്ടികയില്‍ പ്രവാസി ഗാന രചയിതാവ് ജോ പോള്‍

ഡാളസ് / ടെക്സാസ്: ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ ഫിലിം അക്കാഡമി അവാര്‍ഡ്സ് (IIFA) 2024 നോമിനേഷന്‍ പട്ടികയില്‍ ടെക്സസില്‍ നിന്നുള്ള മലയാള സിനിമാ ഗാനരചയിതാവ് ജോ പോള്‍ സ്ഥാനം പിടിച്ചു. '2018 - എവരിവണ്‍ ഈസ് എ ഹീറോ' എന്ന ചിത്രത്തിലെ ജോ എഴുതിയ രണ്ട് ഗാനങ്ങള്‍ക്കാണ് മികച്ച ഗാനരചയിതാവിനുള്ള (മലയാളം) നോമിനേഷന്‍ ലഭിച്ചിരിക്കുന്നത്.


മികച്ച ചിത്രം, മികച്ച സംവിധായകന്‍ എന്നിവയുള്‍പ്പെടെ '2018 - എവരിവണ്‍ ഈസ് എ ഹീറോ' പതിനൊന്ന് നോമിനേഷനുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്.
ഈ മാസം സെപ്റ്റംബര്‍ 27, 28, 29 തിയതികളില്‍ അബുദാബിയിലെ യാസ് ഐലന്റിലാണ് ഷാരൂഖ് ഖാന്‍, കരണ്‍ ജോഹര്‍, വിക്കി കൗശാല്‍ എന്നിവര്‍ ആതിഥേയത്വം വഹിക്കുന്ന പ്രൗഢഗംഭീരമായ അവാര്‍ഡ് ദാനച്ചടങ്ങ് ഒരുക്കിയിട്ടുള്ളത്. മലയാളത്തിന് പുറമേ, ഹിന്ദി, തമിഴ്, തെലുഗു, കന്നഡ സിനിമകളിലെയും അവാര്‍ഡ് ദാനം ഈ ദിവസങ്ങളില്‍ നടക്കുക.

ഗ്ലോബല്‍ വോട്ടിങിന്റെ ഭാഗമായി നിങ്ങള്‍ക്കും വോട്ട് ചെയ്യാം.

വെബ്‌സൈറ്റ്: https://linktr.ee/iifautsavamvoting


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.