അന്‍വറിന്റെ ആരോപണം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്കെതിരെയും നടപടി ഉണ്ടായേക്കും

അന്‍വറിന്റെ ആരോപണം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്കെതിരെയും നടപടി ഉണ്ടായേക്കും

തിരുവനന്തപുരം: സിപിഎം എംഎല്‍എ പി.വി അന്‍വറിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ആരോപണ വിധേയനായ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്കെതിരെ നടപടി ഉണ്ടായേക്കും. നേരത്തേ അച്ചടക്ക നടപടി നേരിട്ട ശശിക്കെതിരെ പാര്‍ട്ടിയില്‍ ഒരു വിഭാഗം നീക്കം നടത്തുന്നതായും സൂചനയുണ്ട്.

അന്‍വര്‍ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ വിശ്വസ്തനായ പി.ശശിയോടൊപ്പം ആരോപണ വിധേയരായ എ.ഡി.ജി.പി അജിത് കുമാറിനെതിരെ അന്വേഷണം പ്രഖ്യാപിക്കുകയും പത്തനംതിട്ട എസ്.പി എസ്. സുജിത് ദാസിനെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.

ഈ സാഹചര്യത്തില്‍ അടുത്ത നീക്കം പൊളിറ്റിക്കല്‍ സെക്രട്ടറിയായ പി.ശശിക്കെതിരായിരിക്കുമെന്ന കാര്യം ഏതാണ്ട് ഉറപ്പാണെന്ന് പാര്‍ട്ടിയുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ചയില്‍ ഇ.പി. ജയരാജനെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്നും പുറത്താക്കിയതിന് പിന്നാലെ വന്ന അന്‍വറിന്റെ വെളിപ്പെടുത്തല്‍ സിപിഎമ്മിനെ വെട്ടിലാക്കിയിരിക്കുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.