കൊച്ചി: ഒന്നര വര്‍ഷത്തോളം പെന്‍ഷന്‍ മുടങ്ങിയ നിര്‍മാണ തൊഴിലാളികള്‍ക്ക് ഒരു മാസത്തെ പെന്‍ഷന്‍ കുടിശിക തിരുവോണത്തിന് മുമ്പ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. ആറ് മാസത്തിനകം മുഴുവന്‍ കുടിശികയും തീര്‍ക്കുമെന്നും തൊഴില്‍ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു.
സമീപകാലത്ത് പെന്‍ഷന് അര്‍ഹരായവര്‍ ഉള്‍പ്പെടെ 3.80 ലക്ഷം പേര്‍ക്ക് തീരുമാനം ഗുണമാകും. 1,600 രൂപ പെന്‍ഷനും മറ്റ് സഹായങ്ങളും ഉള്‍പ്പെടെ ഒരു മാസത്തെ കുടിശിക നല്‍കാനുള്ള 62 കോടി ബോര്‍ഡ് കണ്ടെത്തിയിട്ടുണ്ട്. തൊഴില്‍ വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുമായും നിര്‍മാണത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനുമായും മന്ത്രി വിഷയം ചര്‍ച്ച ചെയ്തു. ഇതിനുശേഷം മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനം.
കെട്ടിട നിര്‍മ്മാണ സെസ് അതിവേഗത്തില്‍ പിരിച്ചെടുക്കുന്നത് സംബന്ധിച്ച് അടുത്തയാഴ്ച തദ്ദേശഭരണ മന്ത്രി എം.ബി രാജേഷുമായി ശിവന്‍കുട്ടി ചര്‍ച്ച നടത്തും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.