സുനിത വില്ല്യംസും വില്‍മോറും ഇല്ലാതെ ലാന്‍ഡിങ്; ഭൂമിയില്‍ സുരക്ഷിതമായി ഇറങ്ങി സ്റ്റാര്‍ലൈനര്‍ പേടകം: വീഡിയോ പങ്കുവച്ച് നാസ

സുനിത വില്ല്യംസും വില്‍മോറും ഇല്ലാതെ ലാന്‍ഡിങ്; ഭൂമിയില്‍ സുരക്ഷിതമായി ഇറങ്ങി സ്റ്റാര്‍ലൈനര്‍ പേടകം: വീഡിയോ പങ്കുവച്ച് നാസ

ന്യൂയോര്‍ക്ക്: ബോയിങിന്റെ സ്റ്റാര്‍ലൈനര്‍ പേടകം സുരക്ഷിതമായി ഭൂമിയില്‍ ലാന്‍ഡ് ചെയ്തു. ന്യൂ മെക്‌സിക്കോയിലെ വൈറ്റ് സാന്‍ഡ്‌സ് സ്‌പേസ് ഹാര്‍ബറിന് സമീപം ഇന്ത്യന്‍ സമയം രാവിലെ 9:31 നാണ് പേടകം ഇറങ്ങിയത്. ബഹിരാകാശ നിലയത്തിലേക്കുള്ള യാത്രയില്‍ ഉണ്ടായിരുന്ന സുനിത വില്ല്യംസും ബുച്ച് വില്‍മോറും ഇല്ലാതെയാണ് പേടകം ഭൂമിയിലേക്ക് മടങ്ങി എത്തിയത്.

ആറ് മണിക്കൂര്‍ സമയം എടുത്താണ് സ്പേസ് എക്സ് മടക്കയാത്ര പൂര്‍ത്തിയാക്കിയത്. സ്റ്റാര്‍ലൈനര്‍ പേടകം സുരക്ഷിതമായി ലാന്‍ഡ് ചെയ്യുന്നതിന്റെ വീഡിയോ നാസ പുറത്ത് വിട്ടിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് അണ്‍ഡോക്ക് ചെയ്തത്.



മാസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് സ്റ്റാര്‍ലൈനര്‍ പേടകത്തെ ഭൂമിയിലേക്ക് തിരികെ എത്തിക്കാനുള്ള തീരുമാനം എടുത്തത്. നാസയും സ്വകാര്യ കമ്പനിയായ ബോയിങും സഹകരിച്ച് നടത്തിയ ആദ്യ ബഹിരാകാശ യാത്രയായിരുന്നു ക്രൂ ഫ്ളൈറ്റ് ടെസ്റ്റ് എന്ന് പേരിട്ട ദൗത്യം. സ്റ്റാര്‍ലൈനറിന്റെ സര്‍വീസ് മൊഡ്യൂളില്‍ കണ്ടെത്തിയ ഹീലിയം ചോര്‍ച്ചയും സാങ്കേതിക പ്രശ്നങ്ങളുമാണ് യാത്ര നീളുന്നതിന് കാരണമായത്.

എട്ട് ദിവസം കൊണ്ട് ദൗത്യം പൂര്‍ത്തിയാക്കി സുനിതയും ബുച്ച് വില്‍മോറുമായി മടങ്ങാനായിരുന്നു തീരുമാനിച്ചതെങ്കിലും അപകട സാധ്യതകള്‍ മുന്നില്‍ കണ്ട് ഇരുവരോടും ഐഎസ്എസില്‍ തന്നെ തുടരാന്‍ നാസ നിര്‍ദേശിക്കുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.