രാഹുല്‍ ഗാന്ധി അമേരിക്കയില്‍; മൂന്ന് ദിവസത്തെ പരിപാടികള്‍: പ്രതിപക്ഷ നേതാവായതിനു ശേഷമുള്ള ആദ്യ സന്ദര്‍ശനം

രാഹുല്‍ ഗാന്ധി അമേരിക്കയില്‍; മൂന്ന്  ദിവസത്തെ പരിപാടികള്‍: പ്രതിപക്ഷ നേതാവായതിനു ശേഷമുള്ള ആദ്യ സന്ദര്‍ശനം

ന്യൂയോര്‍ക്ക്: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് അമേരിക്കയിലെ ഡാലസിലെത്തിയ ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് ഊഷ്മള വരവേല്‍പ്പ്. പ്രവാസി സമൂഹവും ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് രാഹുല്‍ ഗാന്ധിയെ സ്വീകരിച്ചു.

ഇതിന്റെ ചിത്രങ്ങള്‍ രാഹുല്‍ പിന്നീട് സാമൂഹിക മാധ്യത്തില്‍ പങ്കുവെച്ചു. തനിക്ക് ലഭിച്ച ഊഷ്മള സ്വീകരണത്തില്‍ സന്തുഷ്ടനാണെന്ന് രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു.

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കാന്‍ ആവശ്യമായ ചര്‍ച്ചകളിലും സംഭാഷണങ്ങളിലും പങ്കെടുക്കാന്‍ താന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നതായും അദേഹം വ്യക്തമാക്കി. പ്രതിപക്ഷ നേതാവായതിന് ശേഷമുള്ള രാഹുലിന്റെ ആദ്യ അമേരിക്കന്‍ സന്ദര്‍ശനമാണിത്.

ഇന്ന് മുതല്‍ ചൊവ്വാഴ്ചവരെ ഡാലസിലും വാഷിങ്ടണ്‍ ഡി.സിയിലും വിവിധ പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കും. ഡാലസിലെ ഇന്ത്യക്കാരും അമേരിക്കന്‍ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രവര്‍ത്തകരും പങ്കെടുക്കുന്ന പൊതുസമ്മേളനത്തിലും രാഹുല്‍ സംസാരിക്കും.

അത്താഴ വിരുന്നില്‍ സാങ്കേതിക വിദഗ്ധരെയും പ്രാദേശിക നേതാക്കളെയും കാണും. തുടര്‍ന്നുള്ള രണ്ട് ദിവസങ്ങളില്‍ നാഷണല്‍ പ്രസ് ക്ലബിലെ അംഗങ്ങളുമായും വിവിധ ഗ്രൂപ്പുകളുമായും രാഹുല്‍ ഗാന്ധി ആശയവിനിമയം നടത്തും. ടെക്‌സാസ്, ജോര്‍ജ്ടൗണ്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികളുമായും അക്കാദമിക് വിദഗ്ധരുമായും രാഹുല്‍ ഗാന്ധി സംവദിക്കും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.