കൊച്ചി: തനി കേരളാ സ്‌റ്റൈലില്‍ കസവ് മുണ്ടുടുത്ത് ആരാധകര്‍ക്ക് മുന്നില്‍ അവതരിച്ച കേരളാ ബ്ലാസ്റ്റേഴ്‌സ് ടീമിന് ഉജ്വല സ്വീകരണമൊരുക്കി മഞ്ഞപ്പട.
കഴിഞ്ഞ ദിവസം ലുലു മാളില്‍ നടന്ന ടീം അവതരണച്ചടങ്ങില്‍ ക്യാപ്റ്റന്‍ ലൂണ ഒഴികെയുള്ള 25 താരങ്ങളും അണി നിരന്നു. പുതിയ കോച്ച് മികേല്‍ സ്റ്റാറെയും സപ്പോര്‍ട്ട് സ്റ്റാഫും അടക്കമുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു. ചടങ്ങിന്റെ വീഡിയോ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്.
ക്ലബ്ബിനോടുള്ള ആരാധകരുടെ അടങ്ങാത്ത ആവേശവും സ്‌നേഹവും നേരിട്ട് കാണുന്നത് സന്തോഷമെന്ന് കോച്ച് മൈക്കിള്‍ സ്റ്റാറെ പറഞ്ഞു. തിരുവോണ ദിവസം കൊച്ചിയില്‍ പഞ്ചാബ് എഫ് സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഈ സീസണിലെ അരങ്ങേറ്റ മത്സരം. ബ്ലാസ്റ്റേഴ്‌സിലെത്തിയ സ്പാനിഷ് താരം ജെസുസ് ഹിമിനെ, നോവ സദൂയി എന്നിവരിലാണ് മഞ്ഞപ്പടയുടെ ഇത്തവണത്തെ പ്രധാന പ്രതീക്ഷ.
അഡ്രിയന്‍ ലൂണ (ക്യാപ്റ്റന്‍), സച്ചിന്‍ സുരേഷ്, നോറ ഫെര്‍ണാണ്ടസ്, സോം കുമാര്‍ (ഗോള്‍ കീപ്പര്‍മാര്‍). മിലോസ് ഡ്രിന്‍സിച് (വൈസ് ക്യാപ്റ്റന്‍), അലക്സാണ്ടര്‍ കോയഫ്, പ്രീതം കോട്ടാല്‍, ഹോര്‍മിപാം, സന്ദീപ് സിങ്, നവോച്ച സിങ്, ഐബന്‍ഭ ധോലിങ്, മുഹമ്മദ് സഹീഫ് (പ്രതിരോധം), ഫ്രെഡി ലാലന്‍മാവിയ, വിബിന്‍ മോഹനന്‍, ഡാനിഷ് ഫാറൂഖ്, യൊഹന്‍ബ മെയ്തേയ്, മുഹമ്മദ് അസ്ഹര്‍, മുഹമ്മദ് അയ്മന്‍, ബ്രെയ്സ് മിറാന്‍ഡ, സൗരവ് മണ്ഡല്‍, നോവ സദൂയി (മധ്യനിര), ആര്‍.ലാല്‍ത്തന്‍മാവിയ, കെ.പി.രാഹുല്‍, ഇഷാന്‍ പണ്ഡിത, ക്വാമെ പെപ്ര, ജെസുസ് ഹിമിനെ (മുന്നേറ്റ നിര).
ഇക്കഴിഞ്ഞ ഡ്യൂറണ്ട് കപ്പില്‍ ടീം കിരീടം നേടാനാകാതെ പുറത്തായെങ്കിലും ടൂര്‍ണമെന്റിലെ മത്സരങ്ങളും തായ്ലന്‍ഡിലെ പ്രീ സീസണും ടീമിന്റെ ഒരുക്കങ്ങള്‍ക്ക് ഗുണം ചെയ്തു എന്നാണ് പുതിയ പരിശീലകന്‍ മൈക്കിള്‍ സ്റ്റാറെ പറയുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.