ഫാ. ജോണി ലോണീസ് - വിശ്വാസ സമൂഹത്തെ ചേര്‍ത്ത് പിടിച്ച നല്ലിടയന്‍

ഫാ. ജോണി ലോണീസ് - വിശ്വാസ സമൂഹത്തെ ചേര്‍ത്ത് പിടിച്ച നല്ലിടയന്‍

കുവൈറ്റ് സിറ്റി: അനുസരണം ബലിയേക്കാള്‍ ശ്രേഷ്ഠമെന്ന തിരുവചനത്തെ സ്വജീവിതത്തില്‍ പ്രാവര്‍ത്തികമാക്കി കുവൈറ്റില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയ ഫാ. ജോണി ലോണീസ് മഴുവന്‍ഞ്ചേരിക്ക് (OFM Cap) സിറോ മലബാര്‍ വിശ്വാസ സമൂഹം ഓണ്‍ലൈനിലൂടെ യാത്രയയപ്പ് നല്‍കി. അബ്ബാസിയാ സെന്റ് ഡാനിയേല്‍ കംബോണി ഇടവക വികാരിയും സിറോ മലബാര്‍ എപ്പിസ്‌കോപ്പല്‍ വികാരിയുമായി സേവനം ചെയ്തു വരികയായിരുന്നു ജോണിയച്ചന്‍.

ഇടവകാംഗങ്ങളുടെ ആത്മീയ ഉന്നമനത്തിനു വേണ്ടി സംമ്പൂര്‍ണമായി സമര്‍പ്പിച്ച നല്ലിടയനായിരുന്നു ജോണി അച്ചനെന്ന് ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചവര്‍ അനുസ്മരിച്ചു. സിറോ മലബാര്‍ എപ്പിസ്‌കോപ്പല്‍ വികാരിയെന്ന നിലയില്‍ സഭാ സമൂഹത്തോട് അദ്ദേഹം കാണിച്ച കരുതലിനും സ്നേഹത്തിനും സഭാ സമൂഹം എന്നും കടപ്പെട്ടിരിക്കുകയാണെന്നും യോഗം അഭിപ്രായപ്പെട്ടു.

ആടുകളുടെ മണമുള്ള ഇടയനെന്ന് ഉറച്ചു പറയാവുന്ന വിശുദ്ധനായ വൈദികനാണ് ജോണിയച്ചനെന്ന അഭിപ്രായം സാധൂകരിക്കുന്ന വിധമായിരുന്നു ഓണ്‍ലൈന്‍ സമ്മേളനത്തിലെ ജനപങ്കാളിത്തം. അച്ചന്റെ കുവൈറ്റിലെ പ്രവര്‍ത്തനങ്ങളുടെ ഒരു വീഡിയോ അവതരണവും യോഗത്തില്‍ ഉണ്ടായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.