കല്‍പ്പറ്റ: വയനാട് വെള്ളാരംകുന്നില്‍ വാനും സ്വകാര്യബസും കൂട്ടിയിടിച്ച് ഒമ്പത് പേര്‍ക്ക് പരിക്കേറ്റു. ചൂരല്‍മല ഉരുള്‍പൊട്ടലില്‍ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതിയും പ്രതിശ്രുതവരന്‍ ജെന്‍സണ്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച വൈകുന്നേരം വാനും കോഴിക്കോട് കല്‍പ്പറ്റ റൂട്ടിലോടുന്ന സ്വകാര്യബസും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.
വാന്‍ വെട്ടിപൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. മേപ്പാടി മൂപ്പന്‍സ് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന ജെന്‍സന്റെ ആരോഗ്യസ്ഥിതി ആശങ്കജനകമാണെന്നാണ് വിവരം. വെന്റിലേറ്ററിലാണ് ഇപ്പോള്‍ യുവാവുള്ളത്. ജെന്‍സണായിരുന്നു വാഹനമോടിച്ചത്.
ഉരുള്‍ പൊട്ടലില്‍ കുടുംബത്തിലെ ഒമ്പത് പേരെയാണ് ശ്രുതിക്ക് നഷ്ടമായത്. കോഴിക്കോട് ജോലി സ്ഥലത്ത് ആയതിനാല്‍ ശ്രുതി മാത്രം ജീവനോടെ രക്ഷപ്പെടുകയായിരുന്നു. ദുരന്തത്തിന് ഒരു മാസം മുമ്പായിരുന്നു ജെന്‍സണും ശ്രുതിയും തമ്മിലുള്ള വിവാഹ നിശ്ചയം. അതേ ദിവസം തന്നെയായിരുന്നു ശ്രുതിയുടെ പുതിയ വീടിന്റെ പാല് കാച്ചലും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.