അഡ്വ. ജോസി സേവ്യറിന്റെ നിര്യാണത്തിൽ അനുശോചിച്ച് കെസിബിസി പ്രൊ ലൈഫ് സമിതി

അഡ്വ. ജോസി സേവ്യറിന്റെ നിര്യാണത്തിൽ അനുശോചിച്ച് കെസിബിസി പ്രൊ ലൈഫ് സമിതി

കൊച്ചി: കെസിബിസി പ്രൊ ലൈഫ് സംസ്ഥാന സമിതിയുടെ മുൻ ജനറൽ സെക്രട്ടറി അഡ്വ. ജോസി സേവ്യറിന്റെ നിര്യാണത്തിൽ കെസിബിസി പ്രൊ ലൈഫ് സംസ്ഥാന സമിതി അനുശോചിച്ചു. സഭയിലും സമൂഹത്തിലും മനുഷ്യ ജീവന്റെ സംസ്കാരം സജീവമാക്കുന്നതിൽ അഡ്വ. ജോസി സേവ്യറിന്റെ സേവനം മാതൃകാപരമായിയിരുന്നുവെന്ന് സമ്മേളനം അനുസ്മരിച്ചു.

കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. ജേക്കബ് പാലക്കാപള്ളി അധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാ.ക്‌ളീറ്റസ് കതിർപറമ്പിൽ, പ്രസിഡന്റ്‌ ജോൺസൻ സി എബ്രഹാം, ജനറൽ സെക്രട്ടറി ജെയിംസ് ആഴ്ചങ്ങാടാൻ, ആനിമേറ്റർമാരായ സാബു ജോസ്, സിസ്റ്റർ മേരി ജോർജ് എന്നിവർ പ്രസംഗിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.