തൃശൂര്‍: പൂരം അലങ്കോലപ്പെടുത്തിയതില്‍ കേന്ദ്ര ഏജന്‍സിയ്ക്ക് പകരം ജുഡിഷ്യല്‍ അന്വേഷണമാണ് വേണ്ടതെന്ന് കെ. മുരളീധരന്‍. വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ഒളിച്ചുകളി അവസാനിപ്പിക്കണമെന്നും പൂരം അലങ്കോലപ്പെടുത്തിയത് ബി.ജെ.പിയെ ജയിപ്പിക്കാനാണെന്നും കെ മുരളീധരന്‍ പറഞ്ഞു.
തൃശൂര്‍ പൂരം കലക്കിയതുകൊണ്ട് നേട്ടമുണ്ടാക്കിയത് കേന്ദ്രമാണ്. ജുഡിഷ്യല്‍ അന്വേഷണം നടന്നാല്‍ മാത്രമേ സത്യം പുറത്തുവരൂ. അന്വേഷണം ആവശ്യപ്പെട്ടിട്ട് നാളുകള്‍ ആയിട്ടും ഇതുവരെയും ഒരു മറുപടിയും ഉണ്ടായിട്ടില്ല. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ പറയുന്നത് അവരോട് അന്വേഷണത്തിന്റെ ഭാഗമായി ചില ചോദ്യങ്ങള്‍ ചോദിച്ചു എന്നാണ്. ഇപ്പോള്‍ അന്വേഷണമേ നടക്കുന്നില്ല എന്ന് പറഞ്ഞപ്പോള്‍ അവര്‍ പോലും ഞെട്ടിയെന്നും കെ. മുരളീധരന്‍ പറഞ്ഞു.
അന്വേഷണമെന്ന ഡി.ജി.പിയുടെ നീക്കം എ.ഡി.ജി.പി തകര്‍ത്തു എന്ന് കെ. മുരളീധരന്‍ ആരോപിച്ചു. അതേസമയം തൃശൂര്‍ പൂരം കലക്കല്‍ വിവാദവുമായി ബന്ധപ്പെട്ട വിവരാവകാശ പ്രകാരമുള്ള മറുപടി നല്‍കിയ സംഭവത്തില്‍ പൊലീസ് ആസ്ഥാനത്തെ വിവരാവകാശ ഓഫീസര്‍ക്കെതിരെ ഇന്നലെ നടപടിയെടുത്തിരുന്നു. അച്ചടക്ക നടപടി സ്വീകരിക്കുന്നതിനും അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്യുന്നതിനും മുഖ്യമന്ത്രി പിണറായി വിജയനാണ് നിര്‍ദേശം നല്‍കിയത്.
പൊലീസ് ആസ്ഥാനത്തെ സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറും എന്‍ആര്‍ഐ സെല്‍ ഡിവൈഎസ്പിയുമായ എം.എസ് സന്തോഷിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. തൃശൂര്‍ പൂരം സംബന്ധിച്ച അന്വേഷണവുമായി ബന്ധപ്പെട്ട വിവരാവകാശ അപേക്ഷയ്ക്ക് തെറ്റായ മറുപടി നല്‍കി സര്‍ക്കാരിനും പൊലീസ് സേനയ്ക്കും കളങ്കം ഉണ്ടാക്കി എന്ന് കണ്ടത്തിയതിനെ തുടര്‍ന്നാണ് നടപടിയെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.