ഒളിമ്പിക്സ് വേദിയിൽ കുരിശ് വരച്ച കായിക താരത്തിന് വിലക്കേർപ്പെടുത്തി അന്താരാഷ്ട്ര ജൂഡോ ഫൗണ്ടേഷൻ

ഒളിമ്പിക്സ് വേദിയിൽ കുരിശ് വരച്ച കായിക താരത്തിന് വിലക്കേർപ്പെടുത്തി അന്താരാഷ്ട്ര ജൂഡോ ഫൗണ്ടേഷൻ

സെർബിയ: ഏറെ വിവാദങ്ങളോടെ ആരംഭിച്ച പാരീസ് ഒളിമ്പിക്സിൽ യേശുവിന് സാക്ഷ്യം നൽകിയത് നിരവധി താരങ്ങളാണ്. ഒളിമ്പിക്‌സ് വേദിയിൽ കുരിശ് വരച്ചെന്ന് ചൂണ്ടിക്കാട്ടി സെർബിയൻ ഓർത്തഡോക്‌സ് വിശ്വാസിയായ നെമാഞ്ച മജ്‌ദോവിന് അന്താരാഷ്ട്ര ജൂഡോ ഫൗണ്ടേഷൻ അഞ്ചുമാസം വിലക്കേർപ്പെടുത്തി.

കുരിശടയാളം വരച്ചതിന് പുറമെ മത്സര ശേഷം എതിരാളിക്ക് മുമ്പിൽ കുമ്പിടാൻ വിസമ്മതിച്ചു, ജൂഡോയുടെ ഔദ്യോഗിക വേഷം കളിക്കളത്തിൽ വച്ചുതന്നെ മാറി തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് നെമാഞ്ചക്ക് അന്താരാഷ്ട്ര ജൂഡോ ഫൗണ്ടേഷൻ അഞ്ച് മാസം വിലക്കേർപ്പെടുത്തിയത്. കുരിശടയാളം വരച്ചതിന്റെ പേരിൽ താൻ മാപ്പ് പറയുകയില്ലെന്നും അങ്ങനെ ചെയ്യാൻ താൻ ഒരിക്കലും തയാറാകില്ലെന്നും നെമാഞ്ച മജ്‌ദോവ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

കർത്താവാണ് എനിക്ക് എല്ലാം തന്നത്. വ്യക്തിപരമായുള്ളതും കരിയറും. അവിടുത്തേക്കാണ് എന്റെ ജീവിതത്തിൽ ഒന്നാം സ്ഥാനം. അതിൽ ഞാൻ അഭിമാനിക്കുന്നു. ഒരു സാഹചര്യത്തിലും അതിന് മാറ്റമുണ്ടാകില്ല. അവിടുത്തേക്ക് മഹത്വവും എല്ലാറ്റിനും നന്ദിയും അർപ്പിക്കുന്നെന്ന് നെമാഞ്ചയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറയുന്നു.

അതേ സമയം ക്രൈസ്തവർ അതിവിശുദ്ധമായി കാണുന്ന യേശു ക്രിസ്തുവിന്റെ അന്ത്യത്താഴത്തെ ഹീനവും മ്ലേച്ഛവുമായ രീതിയിൽ അവഹേളിക്കുന്ന ദൃശ്യം പങ്കിട്ടുകൊണ്ടായിരുന്നു പാരിസ് ഒളിമ്പിക്സ് ആരംഭിച്ചത്. മധ്യത്തിലായി സ്ത്രീവേഷം ധരിച്ച ഒരു പുരുഷനും അയാളുടെ ചുറ്റിലും വികൃതമായ കോമാളിവേഷം ധരിച്ച മറ്റുചിലരും. ലി

യണാർഡോ ഡാവിഞ്ചിയുടെ വിശ്വപ്രസിദ്ധമായ ‘അന്ത്യഅത്താഴം’ എന്ന ചിത്രത്തിന്റെ വികൃതവും അവഹേളനം നിറഞ്ഞതുമായ അനുകരണം. ഇതിനെതിരെ പാശ്ചാത്യ ലോകത്ത് നിന്നും രാഷ്ട്രനേതാക്കളുടെ പ്രതിഷേധസ്വരം ഉയർന്നു. അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥിയായ ഡൊണാൾഡ് ട്രംപ്, അമേരിക്കൻ വ്യവസായിയായ ഇലോൺ മസ്‌ക് മുതലായവരോടൊപ്പം തുർക്കിയുടെ പ്രസിഡന്റായ തയ്യിപ് എർദോഗാനും ഈ അവഹേളനത്തിനെതിരെ പ്രതിഷേധമുയർത്തി. വത്തിക്കാനും ഔദ്യോഗികമായിത്തന്നെ പ്രതിഷേധമറിയിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.