ഡല്‍ഹി മുഖ്യമന്ത്രിയായി അതിഷി അധികാരമേറ്റു; മന്ത്രിമാരായി നാല് എംഎല്‍എമാരും സത്യപ്രതിജ്ഞ ചെയ്തു

ഡല്‍ഹി മുഖ്യമന്ത്രിയായി അതിഷി അധികാരമേറ്റു; മന്ത്രിമാരായി നാല് എംഎല്‍എമാരും സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയായി ആം ആദ്മി പാര്‍ട്ടി നേതാവ് അതിഷി മര്‍ലേന സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ് നിവാസില്‍ നടന്ന ചടങ്ങില്‍ നാല് എംഎല്‍എമാരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ദൈവ നാമത്തിലായിരുന്നു സത്യപ്രതിജ്ഞ.

സൗരഭ് ഭരദ്വാജ്, ഗോപാല്‍ റായ്, കൈലാഷ് ഗെലോട്ട്, ഇമ്രാന്‍ ഹുസൈന്‍ എന്നിവരാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത മറ്റംഗങ്ങള്‍. മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് രാജിവച്ച അരവിന്ദ് കെജരിവാളിന് പകരക്കാരിയായാണ് അതിഷി മുഖ്യമന്ത്രി സ്ഥാനത്ത് എത്തുന്നത്. ഡല്‍ഹിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയാണ് അതിഷി.

നാളെ കെജരിവാള്‍ 'ജനത കി അദാലത്ത്' എന്ന പേരില്‍ പൊതുപരിപാടി സംഘടിപ്പിക്കും. ഈ മാസം 26, 27 തിയതികളില്‍ ഡല്‍ഹി നിയമസഭ സമ്മേളനം ചേരാനും തീരുമാനമുണ്ട്. സത്യപ്രതിജ്ഞ ചെയ്തതോടെ ഡല്‍ഹിയുടെ എട്ടാമത് മുഖ്യമന്ത്രിയും മൂന്നാമത് വനിതാ മുഖ്യമന്ത്രിയുമായി അതിഷി മാറി.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.