മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനുമെതിരെ തുറന്നടിച്ചതിന് പിന്നാലെ ഇടത് ബന്ധം ഉപേക്ഷിച്ചുവെന്ന് പ്രഖ്യാപിച്ച് നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വര്‍.
എന്നാല്‍ കോണ്‍ഗ്രസിലേക്ക് മടങ്ങിപ്പോകുമോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിനോട് അദേഹം വ്യക്തമായ മറുപടി നല്‍കിയില്ല. എല്‍ഡിഎഫ് മുന്നണിയില്‍ ഇനി താനുണ്ടാകില്ലെന്നും ഭാവി പരിപാടികള്‍ നിലമ്പൂരില്‍ പ്രഖ്യാപിക്കുമെന്നും അന്‍വര്‍ പറഞ്ഞു. ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ചിട്ടുണ്ട്.
ഗാന്ധി കുടുംബത്തോട് എന്നും തനിക്ക് ബഹുമാനം മാത്രമാണെന്നും അന്‍വര്‍ പറഞ്ഞു. ഗുരുതരമായ ആരോപണങ്ങളാണ് അന്‍വര്‍ രണ്ട് മണിക്കൂര്‍ നീണ്ട വാര്‍ത്താ സമ്മേളനത്തില്‍ ഉന്നയിച്ചത്.
സ്വര്‍ണക്കടത്തില്‍ പൊലീസ് പിടികൂടുന്ന തൊണ്ടിയുടെ പകുതി പോലും കസ്റ്റംസില്‍ ഹാജരാക്കുന്നില്ല. സ്വര്‍ണക്കടത്ത് കേസ് സിറ്റിങ് ജഡ്ജിയെ നിയമിച്ച് അന്വേഷിക്കാന്‍ ധൈര്യമുണ്ടോയെന്നും അന്‍വര്‍ മുഖ്യമന്ത്രിയെ വെല്ലുവിളിച്ചു.
അന്തരിച്ച സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ഇപ്പോഴും വേണമായിരുന്നു. കോടിയേരി മരിച്ചപ്പോള്‍ വിലാപ യാത്ര ഒഴിവാക്കിയതില്‍ പാര്‍ട്ടി സഖാക്കള്‍ക്ക് വേദനയുണ്ടെന്നും അന്‍വര്‍ തുറന്നടിച്ചു.
ഇടത് ബന്ധം ഉപേക്ഷിച്ചുവെങ്കിലും താന്‍ എംഎല്‍എ സ്ഥാനം ഉപേക്ഷിക്കില്ലെന്നാണ് അന്‍വറിന്റെ നിലപാട്. ബാക്കിയുള്ള ഒന്നേമുക്കാല്‍ കൊല്ലവും താന്‍ ആ സ്ഥാനത്തുണ്ടാകും.
തന്നെ എംഎല്‍എ ആക്കിയത് ജനങ്ങളാണ്. അതിന് വേണ്ടി പ്രവര്‍ത്തിച്ചത് സാധാരണക്കാരായ ഇടത് മുന്നണി പ്രവര്‍ത്തകരാണ്. പാര്‍ട്ടി പറഞ്ഞാലും എംഎല്‍എ സ്ഥാനം രാജിവയ്ക്കില്ല. ഒരു റിയാസിന് വേണ്ടി മാത്രമാണോ ഈ പാര്‍ട്ടിയെന്ന് ചോദിച്ച അന്‍വര്‍ പൂരം കലക്കിയതിലും പിണറായിക്ക് പങ്കുണ്ടെന്നും ആരോപിച്ചു.
കേന്ദ്ര സര്‍ക്കാരിനോട് അഡ്ജസ്റ്റ്മെന്റ് ചെയ്താല്‍ ആര്‍ക്കാണോ നേട്ടം അവരാണ് ഇതിന് പിന്നില്‍. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശി, എഡിജിപി അജിത് കുമാര്‍ എന്നിവര്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങളും അന്‍വര്‍ ഉന്നയിച്ചു.
പി. ശശി കാട്ടുകള്ളനാണെന്നാണ് പറഞ്ഞ അന്‍വര്‍ അജിത് കുമാര്‍ മുഖ്യമന്ത്രിയെ അങ്കിള്‍ എന്നാണ് വിളിക്കുന്നത്. അയാളും മരുമകനാണോ എന്ന പരിഹാസവും പി.വി അന്‍വര്‍ ഉയര്‍ത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.