എ.ടി.എം കവര്‍ച്ച: അന്വേഷണത്തിന് നാല് സംഘങ്ങള്‍

എ.ടി.എം കവര്‍ച്ച: അന്വേഷണത്തിന് നാല് സംഘങ്ങള്‍

കോയമ്പത്തൂര്‍: തൃശൂരിലെ എ.ടി.എം കവര്‍ച്ച കേസില്‍ അന്വേഷണത്തിന് നാമക്കല്‍ എസ്.പിയുടെ നേതൃത്വത്തില്‍ നാല് സംഘങ്ങളെ നിയോഗിച്ചു. ഒരുസംഘം പ്രതികളുടെ നാടായ ഹരിയാനയില്‍ പോയി തെളിവെടുപ്പ് നടത്തും. മറ്റ് മൂന്ന് സംഘങ്ങള്‍ നാമക്കലിലെ അന്വേഷണത്തിന് നേതൃത്വം നല്‍കും. പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം പ്രത്യേകമായി അന്വേഷിക്കും.

തൃശൂരില്‍ മൂന്ന് എ.ടി.എമ്മുകളില്‍ കവര്‍ച്ച നടത്തി പണവുമായി രക്ഷപ്പെടുന്നതിനിടെ വെള്ളിയാഴ്ച രാവിലെയാണ് ഹരിയാനയിലെ പല്‍വല്‍, നൂഹ് ജില്ലകളിലുള്ള ജമാലുദ്ദീന്‍ (37), അസര്‍ അലി (30), ഇര്‍ഫാന്‍ (32), സാബിര്‍ഖാന്‍ (26), മുബാറക് (18), എസ്. ഷൗക്കീന്‍ (21), മുഹമ്മദ് ഇക്രാം (42) എന്നിവരെ നാമക്കല്‍ പൊലീസ് പിടികൂടിയത്. ലോറി ഡ്രൈവര്‍ ജമാലുദ്ദീന്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ വെടിയേറ്റ് മരിച്ചിരുന്നു. മറ്റൊരു പ്രതി അസര്‍ അലിക്ക് ഇരുകാലുകള്‍ക്കും വെടിയേറ്റു. ഇയാള്‍ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ശേഷിക്കുന്ന അഞ്ച് പേരെ വെപ്പടൈ പൊലീസ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. അറസ്റ്റിലായ പ്രതികളെ കുമാരപാളയം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. അറസ്റ്റിലായവര്‍ക്കെതിരെ നാല് വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

പ്രതികളെ വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി കേരള, തമിഴ്നാട്, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലെ പൊലീസ് സംഘങ്ങള്‍ വിശദമായി ചോദ്യം ചെയ്തു. പ്രതികള്‍ കവര്‍ച്ചചെയ്ത 64 ലക്ഷം രൂപയും ഉപയോഗിച്ചിരുന്ന കാറും കണ്ടെയ്നര്‍ ലോറിയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.