ബാങ്കോക്കിലേക്ക് കടക്കാന്‍ ശ്രമം; ഹൈഡ്രോ കഞ്ചാവ് കേസിലെ പ്രധാന കണ്ണി മെഹ്‌റുഫ് നെടുമ്പാശേരിയില്‍ പിടിയില്‍

ബാങ്കോക്കിലേക്ക് കടക്കാന്‍ ശ്രമം; ഹൈഡ്രോ കഞ്ചാവ് കേസിലെ പ്രധാന കണ്ണി മെഹ്‌റുഫ് നെടുമ്പാശേരിയില്‍ പിടിയില്‍

കൊച്ചി: ഹൈഡ്രോ കഞ്ചാവ് കേസിലെ പ്രധാന കണ്ണി നെടുമ്പാശേരി വിമാനത്താവളത്തില്‍ പിടിയില്‍. ബാങ്കോക്കിലേക്ക് കടക്കാനെത്തിയ കാസര്‍കോട് ലൈറ്റ് ഹൗസ് ലൈനില്‍ മെഹ്‌റൂഫ് (36) ആണ് പൊലീസ് പിടിയിലായത്. ജില്ലാ പൊലീസ് മേധാവി ഡോ.വൈഭവ് സക്‌സേനയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

മടിക്കേരി പൊലീസിന് കൈമാറിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

കഴിഞ്ഞ മാസം 27 ന് ബംഗളൂരു എയര്‍പോര്‍ട്ടില്‍വച്ച് മൂന്നരക്കോടി രൂപ വിലവരുന്ന ഹൈഡ്രോ കഞ്ചാവ് പിടികൂടിയിരുന്നു. ഈ സംഘത്തിലെ പ്രധാന കണ്ണിയാണ് മെഹ്‌റുഫ്. ഇയാള്‍ കേരളം വഴി വിദേശത്തേക്ക് രക്ഷപ്പെടാന്‍ സാധ്യതയുണ്ടെന്ന് കൂര്‍ഗ് എസ്.പി കെ. രാമരാജന്‍, എറണാകുളം റൂറല്‍ ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേനയെ അറിയിച്ചിരുന്നു. തുടര്‍ന്ന് പ്രത്യേക ടീമിനെ നെടുമ്പാശേരിയിലും പരിസരത്തും നിയോഗിച്ച് അന്വേഷണം നടത്തുകയായിരുന്നു.

ശീതീകരിച്ച മുറിയില്‍ കൃത്രിമ വെളിച്ചത്തില്‍ വളര്‍ത്തുന്ന ഉഗ്രശേഷിയുള്ള ലഹരി വസ്തുവാണ് ഹൈഡ്രോ കഞ്ചാവ്. അത്യന്തം അപകടകാരിയായ ഈ ലഹരി വസ്തുവിന് കിലോയ്ക്ക് ഒരു കോടിയില്‍ ഏറെ വിലയുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.