മുംബൈ: അഞ്ച് സംസ്ഥാനങ്ങളിലെ 22 സ്ഥലങ്ങളിലായി ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍ഐഎ) പരിശോധന. ഭീകര സംഘടനയായ ജെയ്ഷ് ഇ മുഹമ്മദുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണിത്.
ജമ്മു കാശ്മീര്‍, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, അസം, ഡല്‍ഹി എന്നിവിടങ്ങളിലാണ് പരിശോധന പുരോഗമിക്കുന്നത്. മഹാരാഷ്ട്രയിലെ മാലേഗാവിലെ ഒരു ഹോമിയോപ്പതി ക്ലിനിക്കില്‍ എന്‍ഐഎ നടത്തിയ റെയ്ഡില്‍ തീവ്രവാദ ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഏഴ് പേര്‍ പിടിയിലായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.
ഒക്ടോബര്‍ രണ്ടിന് മഹാരാഷ്ട്രയിലെ എട്ട് റെയില്‍വേ സ്റ്റേഷനുകള്‍ക്ക് ബോംബ് ഭീഷണിയുണ്ടെന്ന സന്ദേശം ഭീകരവാദ സംഘടനുമായി ബന്ധമുണ്ടെന്ന് അവകാശപ്പെടുന്ന ഒരാളുടെ കത്തില്‍ നിന്നും ലഭിച്ചതായും എന്‍ഐഎ അറിയിച്ചു.
കത്തില്‍ ഗംഗാനഗര്‍, ഹനുമാന്‍ഗഡ്, ജോധ്പൂര്‍, ബിക്കാനീര്‍, കോട്ട, ബുണ്ടി, ഉദയ്പൂര്‍, ജയ്പൂര്‍ എന്നിവിടങ്ങളിലെ പ്രധാന റെയില്‍വേ സ്റ്റേഷനുകള്‍ ഈ മാസം 30 ന് ബോംബിട്ട് തകര്‍ക്കുമെന്ന് ഭീഷണിയുണ്ടായിരുന്നു.
പാകിസ്ഥാന്‍ ആസ്ഥാനമായുളള ഭീകരവാദ സംഘടനയാണ് ജെയ്ഷ് ഇ മുഹമ്മദ്. 2019 ല്‍ നടന്ന പുല്‍വാമ ആക്രമത്തില്‍ 49 ഇന്ത്യന്‍ സൈനികരുടെ വീരമൃത്യുവിന് പിന്നിലും ഈ സംഘടനയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.