ഉത്തർപ്രദേശിൽ ട്രെയിൻ അട്ടിമറിക്ക് ശ്രമം; ലോക്കോ പൈലറ്റുമാരുടെ അവ​സരോചിത ഇടപെടൽ വൻ ദുരന്തം ഒഴിവാക്കി

ഉത്തർപ്രദേശിൽ ട്രെയിൻ അട്ടിമറിക്ക് ശ്രമം; ലോക്കോ പൈലറ്റുമാരുടെ അവ​സരോചിത ഇടപെടൽ വൻ ദുരന്തം ഒഴിവാക്കി

ലഖ്നൗ: ഉത്തർപ്രദേശിലെ റായ്ബറേലിയിൽ ​​ട്രെയിൻ അട്ടിമറിക്ക് ശ്രമം. ലോക്കോ പൈലറ്റുമാരുടെ അവസരോചിത ഇടപെടൽ വൻ ദുരന്തം ഒഴിവാക്കി. ട്രാക്കിൽ മൺകൂനയിട്ട് ട്രെയിൻ അട്ടിമറിക്കാനായിരുന്നു ശ്രമം.

രഘുരാജ് സിങ് സ്റ്റേഷന് സമീപത്താണ് ട്രെയിൻ അട്ടിമറിക്കുള്ള ശ്രമമുണ്ടായത്. ഞായറാഴ്ച പുലർച്ചെയാണ് ട്രെയിൻ അട്ടിമറിക്കുള്ള ശ്രമം നടന്നത്. ലോക്കോ പൈലറ്റുമാർ അറിയിച്ചതിനെ തുടർന്ന് ട്രാക്കിൽ നിന്ന് മണ്ണ് നീക്കി പാത ഗതാഗത യോഗ്യമാക്കുകയായിരുന്നു. ചെറിയൊരു മൺകൂനയാണ് ട്രാക്കിന് മുകളിൽ ഉണ്ടായിരുന്നതെന്നും ലോക്കോ പൈലറ്റുമാർ അറിയിച്ചപ്പോൾ തന്നെ മൺകൂന നീക്കി പാതയിലൂടെയുള്ള ഗതാഗതം സുഗമമാക്കിയെന്നും ഉത്തർപ്രദേശ് പൊലീസ് അറിയിച്ചു.

അതേസമയം, ദിവസങ്ങളായി പ്രദേശത്ത് റോഡിന്റെ പണി നടക്കുന്നുണ്ട്. ഇതിനായി എടുത്ത മണ്ണ് ലോറിയിൽ മറ്റ് പ്രദേശങ്ങളിൽ കൊണ്ടിടാറുണ്ട്. ഇത്തരത്തിൽ എടുത്ത മണ്ണാണോ റെയിൽവേ ട്രാക്കിൽ കൊണ്ടിട്ടതെന്ന് സംശയമുണ്ട്. ഇതുസംബന്ധിച്ച അന്വേഷണവും പുരോഗമിക്കുകയാണ്.

ഉത്തർപ്രദേശിലെ റെയിൽവേ ട്രാക്കുകളിൽ ഗ്യാസ് സിലിണ്ടറുകൾ, തൂണുകൾ, പാറക്കല്ലുകൾ, കല്ലുകൾ, മറ്റ് വസ്തുക്കൾ എന്നിവ കണ്ടെത്തിയ സംഭവങ്ങളും നേരത്തേ വാർത്തയായിരുന്നു. കഴിഞ്ഞ മാസമാണ് വാരണാസി - ബല്ലിയ - ഛപ്ര റെയിൽവേ സെക്ഷനിലെ റെയിൽവേ ട്രാക്കിൽ കല്ല് കണ്ടെത്തിയത്. ട്രാക്കിൽ കല്ല് വച്ചിരിക്കുന്നത് കണ്ട് ലോക്കോ പൈലറ്റ് എമർജൻസി ബ്രേക്ക് ഇടുകയായിരുന്നു.

​ഗുജറാത്തിലും സമാന രീതിയിൽ ട്രെയിൻ പാളം തെറ്റിക്കാൻ ശ്രമിക്കുകയുമായിരുന്നു. ട്രെയിൻ പാളം തെറ്റിച്ച് അപകടമുണ്ടാക്കി കവർച്ച നടത്താൻ ആയിരുന്നു ശ്രമം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.