മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം; ചീഫ് സെക്രട്ടറിയും ഡിജിപിയും രാജ്ഭവനില്‍ നേരിട്ടെത്തി വിശദീകരിക്കണം: നിലപാട് കടുപ്പിച്ച് ഗവര്‍ണര്‍

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം; ചീഫ് സെക്രട്ടറിയും ഡിജിപിയും രാജ്ഭവനില്‍ നേരിട്ടെത്തി വിശദീകരിക്കണം: നിലപാട് കടുപ്പിച്ച്  ഗവര്‍ണര്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മലപ്പുറം പരാമര്‍ശങ്ങളില്‍ വിശദീകരണം തേടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ദി ഹിന്ദു ദിനപത്രത്തില്‍ വന്ന മുഖ്യമന്ത്രിയുടെ മലപ്പുറത്തെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ വിവാദമായ സാഹചര്യത്തിലാണ് ഗവര്‍ണറുടെ നടപടി.

മലപ്പുറത്തെ സ്വര്‍ണക്കടത്ത്, ഹവാല ഇടപാടുകളുടെ പണം ദേശ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നുവെന്ന തരത്തിലായിരുന്നു മുഖ്യമന്ത്രിയുടേതായി പുറത്തു വന്ന പരാമര്‍ശം.

ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാന്‍ ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും രാജ്ഭവനില്‍ നേരിട്ടെത്താനാണ് ഗവര്‍ണറുടെ നിര്‍ദേശം. നാളെ വൈകുന്നേരം നാല് മണിക്ക് ഇരുവരും രാജ് ഭവനില്‍ എത്തണമെന്നും ഗവര്‍ണര്‍ കത്തില്‍ ആവശ്യപ്പെട്ടു.

രണ്ട് വിഷയങ്ങളിലും ഗവര്‍ണര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നെങ്കിലും സര്‍ക്കാര്‍ നല്‍കിയില്ല. ഇതേ തുടര്‍ന്നാണ് നേരിട്ടെത്താനുള്ള നിര്‍ദേശം.

മലപ്പുറത്തെ ദേശവിരുദ്ധ ശക്തികള്‍ ആരെന്ന് വ്യക്തമാക്കണമെന്നും ഈ വിവരം അറിഞ്ഞിട്ടും എന്തുകൊണ്ട് മുഖ്യമന്ത്രി തന്നെ നേരത്തെ അറിയിച്ചില്ലെന്നും ഗവണര്‍ കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.