ലഹരിക്കേസില്‍ ശ്രീനാഥ് ഭാസിയെ ചോദ്യം ചെയ്ത് വിട്ടയച്ചു; പ്രയാഗയെ ചോദ്യം ചെയ്യുന്നു

ലഹരിക്കേസില്‍ ശ്രീനാഥ് ഭാസിയെ ചോദ്യം ചെയ്ത് വിട്ടയച്ചു; പ്രയാഗയെ ചോദ്യം ചെയ്യുന്നു

കൊച്ചി: ലഹരിക്കേസില്‍ സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസിയെ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചു. ഗുണ്ടാ നേതാവ് ഓം പ്രകാശുമായി മുന്‍പരിചയമില്ലെന്നും കസ്റ്റഡിയിലുള്ള ബിനു ജോസഫുമായി സാമ്പത്തിക ഇടപാടുകളുണ്ടെന്നും ശ്രീനാഥ് ഭാസി വെളിപ്പെടുത്തിയിട്ടുണ്ട്. മരട് പൊലീസാണ് ഭാസിയെ ചോദ്യം ചെയ്തത്.

വൈകുന്നേരം അഞ്ച് മണിയോടെ സൈത്ത് പൊലീസ് സ്റ്റേഷനില്‍ ഹാജരായ നടി പ്രയാഗ മാര്‍ട്ടിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. എളമക്കര സ്വദേശി ബിനു ജോസഫിനൊപ്പമായിരുന്നു ഓംപ്രകാശ് താമസിച്ച കൊച്ചിയിലെ ആഡംബര ഹോട്ടലില്‍ ശ്രീനാഥ് ഭാസിയും പ്രയാഗ മാര്‍ട്ടിനും എത്തിയത്. ഹോട്ടലില്‍ ലഹരി പാര്‍ട്ടി നടന്നതായി അറിവില്ലെന്നും ലഹരി ഉപയോഗിച്ചിട്ടില്ലെന്നും ഇരുവരും മൊഴി നല്‍കിയിട്ടുണ്ട്.

ഒക്ടോബര്‍ ആറിന് കൊച്ചിയിലെ ഹോട്ടലില്‍ വച്ചായിരുന്നു ഓം പ്രകാശ് പിടിയിലായത്. ഡിജെ പാര്‍ട്ടിയില്‍ പങ്കെടുക്കാനായാണ് ഇയാള്‍ എത്തിയതെന്നാണ് വിവരം. ഹോട്ടലില്‍ ഓം പ്രകാശിന്റെ മുറിയില്‍ ശ്രീനാഥ് ഭാസിയും പ്രയാഗയും എത്തിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങളും ഹോട്ടല്‍ രജിസ്റ്ററും പരിശോധിച്ചാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

ഇരുവരും ഓം പ്രകാശിന്റെ മുറിയിലെത്തിയത് ലഹരി പാര്‍ട്ടിക്കെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഓം പ്രകാശിന്റെ സുഹൃത്തുക്കളുള്‍പ്പെടെ ചേര്‍ന്നാണ് കൊച്ചിയിലെ ആഡംബര ഹോട്ടല്‍ മുറിയില്‍ പാര്‍ട്ടി ഒരുക്കിയത്.

ബോബി ചലപതി എന്നയാളുടെ പേരിലാണ് മുറി ബുക്ക് ചെയ്തിരുന്നത്. താരങ്ങള്‍ക്ക് പുറമേ സ്ത്രീകളടക്കം ഇരുപതോളം പേര്‍ ഇവിടെ എത്തിയിരുന്നതായും ഓം പ്രകാശിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.