ന്യൂഡല്‍ഹി: ഇന്ത്യയുടെ പരമാധികാരത്തെ വെല്ലുവിളിച്ച് ഖാലിസ്ഥാന്‍ ഭീകരനും നിരോധിത സംഘടനയായ സിഖ് ഫോര്‍ ജസ്റ്റിസ് നേതാവുമായ ഗുര്‍പത്വന്ത് സിങ് പന്നൂന്‍. പഞ്ചാബിന് പുറമെ മറ്റ് സംസ്ഥാനങ്ങളിലും സ്വാതന്ത്യ സമരങ്ങള്‍ ആരംഭിക്കുമെന്നാണ് ഗുര്‍പത്വന്ത് സിങിന്റെ ഭീഷണി. 2047 ആകുമ്പോഴേക്കും ലോക ഭൂപടത്തില്‍, നിലവില്‍ ഇന്ത്യയ്ക്ക് കാണുന്ന അതിര്‍ത്തി രേഖകള്‍ തുടച്ച് നീക്കപ്പെടുമെന്നും ഇയാള്‍ പറയുന്നു.
ഇന്ത്യയുടെ പ്രാദേശിക അഖണ്ഡതയെ മാനിക്കണമെന്നും കാനഡയുടെ നയം ഇക്കാര്യത്തില്‍ വ്യക്തമാണെന്നും കനേഡിയന്‍ വിദേശകാര്യ ഡെപ്യൂട്ടിമന്ത്രി ഡേവിഡ് മോറിസണ്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഒട്ടാവയില്‍ ഫോറിന്‍ ഇന്റര്‍ഫെറന്‍സ് കമ്മീഷന് മുന്‍പാകെയാണ് ഡേവിഡ് കാനഡയുടെ നിലപാട് അറിയിച്ചത്. ഇന്ത്യ ഒന്നാണെന്നും അതിന്റെ സമഗ്രത തിരിച്ചറിയണമെന്നും ഡേവിഡ് ആവശ്യപ്പെട്ടിരുന്നു. ഇതിനെ വിമര്‍ശിച്ചു കൊണ്ടാണ് പന്നൂന്‍ പുതിയ വീഡിയോയുമായി രംഗത്തെത്തിയത്.
പഞ്ചാബില്‍ ഖാലിസ്ഥാന്‍ എന്ന സ്വതന്ത്ര പരമാധികാര രാഷ്ട്രം രൂപീകരിക്കുമെന്നാണ് ഇയാള്‍ അവകാശപ്പെടുന്നത്. പഞ്ചാബിലേത് പോലെ ജമ്മു കശ്മീര്‍, അസം, മണിപ്പൂര്‍, നാഗാലാന്റ് എന്നിവിടങ്ങളിലെല്ലാം സ്വാതന്ത്ര്യസമര പ്രസ്ഥാനങ്ങള്‍ക്ക് തുടക്കമിടുമെന്നും ഇന്ത്യയെ ഇല്ലാതാക്കുമെന്നും ഭീഷണി മുഴക്കുന്നു. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങിനെ അഭിസംബോധന ചെയ്തും ഇയാള്‍ സംസാരിക്കുന്നുണ്ട്.
അരുണാചല്‍ പ്രദേശ് തിരികെ പിടിക്കാന്‍ ചൈനീസ് സൈന്യം ശ്രമിക്കണമെന്നാണ് ഗുര്‍പത്വന്ത് സിങ് പറയുന്നത്. അരുണാചല്‍ പ്രദേശ് ചൈനയുടെ ഭാഗമാണെന്ന തെറ്റായ അവകാശവാദങ്ങളും ഉയര്‍ത്തുന്നുണ്ട്. ഇന്ത്യയെ ഇല്ലാതാക്കാനുള്ള സ്വാതന്ത്യ പ്രസ്ഥാനങ്ങള്‍ക്ക് ഊര്‍ജ്ജം പകരാന്‍ കനേഡിയന്‍, അമേരിക്കന്‍ നിയമങ്ങളുടെ പിന്തുണയും സംരക്ഷണവും എസ്എഫ്ജെ ഉപയോഗിക്കുന്നത് തുടരുമെന്നും 2047 ആകുമ്പോഴേക്കും ലോക ഭൂപടത്തില്‍ ഇന്ത്യയുടെ ഇപ്പോഴുള്ള എല്ലാ അതിര്‍ത്തി രേഖകളും തുടച്ച് നീക്കപ്പെടുമെന്നും ഖാലിസ്ഥാന്‍ ഭീകരന്‍ ഭീഷണി മുഴക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.