ബ്ലാസ്റ്റേഴ്‌സ് കുടുംബത്തിലേക്ക് പുതിയൊരംഗം; സന്തോഷം പങ്കുവെച്ച് ക്ലബ്

ബ്ലാസ്റ്റേഴ്‌സ് കുടുംബത്തിലേക്ക് പുതിയൊരംഗം; സന്തോഷം പങ്കുവെച്ച് ക്ലബ്

കൊച്ചി: കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ സൂപ്പര്‍ താരം അഡ്രിയാന്‍ നിക്കോളാസ് ലൂണ റെറ്റാമര്‍ എന്ന അഡ്രിയാന്‍ ലൂണയ്ക്കും ഭാര്യ മരിയാനക്കും ആണ്‍കുഞ്ഞു പിറന്ന സന്തോഷ വാര്‍ത്ത പങ്കുവെച്ച് ടീം ബ്ലാസ്റ്റേഴ്‌സ്.

പുതിയൊരംഗം കേരളാ ബ്ലാസ്റ്റേഴ്‌സ് കുടുംബത്തിന്റെ ഭാഗമാകുന്നുവെന്ന് പറഞ്ഞാണ് ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടുകളില്‍ സന്തോഷം പങ്കുവെച്ചത്. ഇതോടൊപ്പം കുഞ്ഞിനൊപ്പം നില്‍ക്കുന്ന ലൂണയുടെയും മരിയാനയുടെയും ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്.

'പുതിയൊരംഗം കൂടി കേരളാ ബ്ലാസ്റ്റേഴ്‌സ് കുടുംബത്തിന്റെ ഭാഗമാകുന്നു. ആണ്‍ കുഞ്ഞ് സാന്റീനോയെ വരവേല്‍ക്കുന്ന മരിയാനയ്ക്കും ലൂണയ്ക്കും അഭിനന്ദനങ്ങള്‍. കുടുംബത്തിന് എല്ലാവിധ സ്‌നേഹവും സന്തോഷവും നേരുന്നു' - ബ്ലാസ്റ്റേഴ്‌സ് ഫെയ്‌സ് ബുക്കില്‍ കുറിച്ചു.

ലൂണയ്ക്കും കുടുംബത്തിനും അഭിനന്ദനങ്ങള്‍ നേര്‍ന്ന് നിരവധി ആരാധകരാണ് പോസ്റ്റിനു താഴെ പ്രതികരിച്ചിരിക്കുന്നത്.  ബ്ലാസ്റ്റേഴ്‌സില്‍ ഏറ്റവും ആരാധക പിന്തുണയുള്ള വിദേശ താരമാണ് ഉറുഗ്വേയില്‍ നിന്നെത്തിയ അഡ്രിയാന്‍ ലൂണ.

2021-22 ഐഎസ്എല്‍ സീസണിലാണ് താരം ക്ലബിനൊപ്പം ചേരുന്നത്. നാല് സീസണുകളിലായി ഇതുവരെ ബ്ലാസ്റ്റേഴ്‌സിനായി 55 മത്സരങ്ങള്‍ കളിച്ചു. 13 ഗോളുകളും 17 അസിസ്റ്റുകളും താരത്തിന്റെ പേരിലുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.