സരിനെ തള്ളാതെ സിപിഎം; തിരഞ്ഞെടുപ്പില്‍ ജയിക്കാനുള്ള എല്ലാ മാര്‍ഗങ്ങളും തേടുമെന്ന് എ.കെ ബാലന്‍

 സരിനെ തള്ളാതെ സിപിഎം; തിരഞ്ഞെടുപ്പില്‍ ജയിക്കാനുള്ള എല്ലാ മാര്‍ഗങ്ങളും തേടുമെന്ന് എ.കെ ബാലന്‍

പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തെ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞ യുത്ത് കോണ്‍ഗ്രസ് നേതാവ് ഡോ. പി. സരിന് സ്ഥാനാര്‍ത്ഥിത്വം നല്‍കി ഇടത് പാളയത്തില്‍ എത്തിക്കാന്‍ ശ്രമം.

ഉപതെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ പറ്റുന്ന എല്ലാ സാധ്യതകളും എല്‍ഡിഎഫ് ഉപയോഗിക്കുമെന്ന് സിപിഎം നേതാവ് എ.കെ ബാലന്‍ പറഞ്ഞു. അതൃപ്തിയുള്ള കോണ്‍ഗ്രസുകാര്‍ക്ക് കൂടി താല്‍പ്പര്യമുള്ളയാളാകുമോ സ്ഥാനാര്‍ത്ഥിയെന്ന ചോദ്യത്തിന്, ജനങ്ങള്‍ക്ക് മൊത്തത്തില്‍ നല്ല സ്വീകാര്യതയുള്ള ആളായിരിക്കും സിപിഎം സ്ഥാനാര്‍ത്ഥിയെന്നും എ.കെ ബാലന്‍ പറഞ്ഞു.

സരിനെ തള്ളിക്കളയാതെ തന്നെയായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പ്രതികരണം. കോണ്‍ഗ്രസില്‍ പൊട്ടിത്തെറി എന്ന് വാര്‍ത്തകള്‍ കാണുന്നുണ്ട്. അതിനപ്പുറം പാര്‍ട്ടി എന്ന നിലയില്‍ സിപിഎമ്മിന് മുന്നിലില്ല.

അക്കാര്യത്തില്‍ കാത്തിരുന്ന് കാണാം. പി. സരിനുമായി സിപിഎം ചര്‍ച്ച ചെയ്തിട്ടില്ല. എന്താണ് നിലപാട് എന്ന് മനസിലാക്കിയശേഷം മാത്രമേ തുടര്‍ തീരുമാനമുണ്ടാകൂവെന്നും എം.വി ഗോവിന്ദന്‍ വ്യക്തമാക്കി.

പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ ഒറ്റയാളുടെ താല്‍പര്യത്തിന് വഴങ്ങി പാര്‍ട്ടിയെ ബലി കൊടുക്കരുതെന്ന് ഡോ. പി. സരിന്‍ ആവശ്യപ്പെട്ടിരുന്നു. സ്ഥാനാര്‍ത്ഥിത്വം പുനപരിശോധിക്കണം, തിരുത്താന്‍ തയ്യാറാകണം. അല്ലെങ്കില്‍ പാലക്കാട് തോല്‍ക്കുന്നത് രാഹുല്‍ മാങ്കൂട്ടത്തില്‍ അല്ല, രാഹുല്‍ ഗാന്ധിയായിരിക്കുമെന്നും സരിന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.