ന്യൂഡൽഹി: മുൻകൂട്ടിയുള്ള ട്രെയിൻ ടിക്കറ്റ് ബുക്കിങ്ങിൽ മാറ്റം വരുത്തി ഇന്ത്യൻ റെയിൽവേ. യാത്ര ദിവസത്തിന്റെ പരമാവധി 60 ദിവസം മുമ്പ് മാത്രമേ ഇനി മുൻകൂട്ടി ബുക്ക് ചെയ്യാൻ സാധിക്കുകയുള്ളൂ. നിലവിൽ 120 ദിവസം മുൻകൂട്ടിയുള്ള ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സാധിക്കുമായിരുന്നു. ഇതാണ് റെയിൽവേ 60 ദിവസമാക്കി ചുരുക്കിയിരിക്കുന്നത്. നവംബർ ഒന്നുമുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും.
നവംബർ ഒന്നിന് മുമ്പ് ടിക്കറ്റുകൾ ബുക്ക് ചെയ്തിട്ടുണ്ടെങ്കിൽ പുതിയ നിയമം യാത്രയെ ബാധിക്കില്ലെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. അതേസമയം വിദേശ വിനോദ സഞ്ചാരികൾക്ക് യാത്രാ തീയതിക്ക് 365 ദിവസം മുമ്പ് ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന്റെ ആനുകൂല്യം തുടർന്നും ലഭിക്കും. എന്നാൽ, മുൻകൂർ റിസർവേഷനുള്ള കുറഞ്ഞ സമയപരിധി നിലവിൽ ബാധകമായിരിക്കുന്ന ചില പകൽ - സമയ എക്സ്പ്രസ് ട്രെയിനുകളുടെ കാര്യത്തിൽ നിയമങ്ങളിൽ മാറ്റമൊന്നും ഉണ്ടാകില്ല.
റെയിൽവേയുടെ കണക്ക് അനുസരിച്ച് പ്രതിവർഷം 30 മുതൽ 35 കോടിവരെ പേരാണ് ട്രെയിനുകളിൽ യാത്ര ചെയ്യുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.