പ്രിയങ്കയ്ക്കും രാഹുലിനുമൊപ്പം സോണിയാ ഗാന്ധിയും വയനാട്ടിലേക്ക്; റോഡ് ഷോയിലും സംബന്ധിക്കും

പ്രിയങ്കയ്ക്കും രാഹുലിനുമൊപ്പം സോണിയാ ഗാന്ധിയും വയനാട്ടിലേക്ക്;  റോഡ് ഷോയിലും സംബന്ധിക്കും

ന്യൂഡല്‍ഹി: വയനാട്ടില്‍ പ്രിയങ്ക ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാന്‍ കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധി കേരളത്തിലെത്തും. മറ്റന്നാള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധിക്കൊപ്പം രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും വയനാട്ടിലെത്തും. മകളുടെ കന്നി മത്സരത്തില്‍ പ്രചാരണത്തിനായാണ് അമ്മയെത്തുന്നത്.

പ്രിയങ്ക ഗാന്ധിയുടെ നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തില്‍ സോണിയാ ഗാന്ധി സംബന്ധിക്കും. കല്‍പ്പറ്റയില്‍ പ്രിയങ്കാ ഗാന്ധിയുടെ റോഡ് ഷോയിലും രാഹുലിനൊപ്പം സോണിയയും പങ്കെടുക്കും. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സോണിയ ഗാന്ധി കേരളത്തില്‍ എത്തുന്നത്.

യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്കാ ഗാന്ധി 10 ദിവസം തുടര്‍ച്ചയായി വയനാട്ടിലുണ്ടാകുമെന്നാണ് വിവരം. രാഹുല്‍ ഗാന്ധി രാജിവെച്ചതിനെ തുടര്‍ന്നാണ് വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. സിപിഐയുടെ സത്യന്‍ മൊകേരിയാണ് വയനാട്ടില്‍ പ്രിയങ്കയുടെ പ്രധാന എതിരാളി. ബിജെപിയുടെ നവ്യ ഹരിദാസും മത്സര രംഗത്തുണ്ട്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.