2028 ലെ അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസിന് സിഡ്‌നി വേദിയാകുമെന്ന പ്രഖ്യാപനം വന്നതോടെ ആഹ്ലാദം പങ്കിടുന്ന ഓസ്‌ട്രേലിയക്കാര്‍.
1928 ല്‍ 29-ാമത് അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസ് നടന്നത് സിഡ്‌നിയിലായിരുന്നു.
ക്വിറ്റോ: 2028 ല്‍ നടക്കുന്ന അടുത്ത അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസിന് ഓസ്‌ട്രേലിയയിലെ സിഡ്‌നി ആതിഥേയത്വം വഹിക്കും. ഇക്വഡോറിലെ ക്വിറ്റോയില്‍ നടന്ന 53-ാമത് അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസിന് സമാപനമായതോടെ പുതിയ വേദി പ്രഖ്യാപിച്ചത്.
വെനസ്വേലയിലെ കാരക്കാസ് ആര്‍ച്ച് ബിഷപ്പും ഈ വര്‍ഷത്തെ അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസിന്റെ വത്തിക്കാന്‍ പ്രതിനിധിയുമായ കര്‍ദിനാള്‍ ബാള്‍ട്ടസാര്‍ പോറസാണ് അടുത്ത വേദി പ്രഖ്യാപിച്ചത്.
'ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നാമത്തിലും കല്‍പ്പന പ്രകാരവും 54-ാമത് അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസ് 2028 ല്‍ സിഡ്‌നി നഗരത്തില്‍ നടക്കുമെന്ന് പ്രഖ്യാപിക്കുന്നു'- കര്‍ദിനാള്‍ ബാള്‍ട്ടസാര്‍ പോറസ് പറഞ്ഞു.
മഹത്തായ പരിപാടിക്ക് ആതിഥേയത്വം വഹിച്ചതിന് 100 വര്‍ഷങ്ങള്‍ക്ക് ശേഷം 2028 ല്‍ തങ്ങളുടെ തുറമുഖ നഗരത്തില്‍ നടക്കുന്ന ദിവ്യകാരുണ്യ കോണ്‍ഗ്രസിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുകയാണെന്ന് പരിപാടിയില്‍ പ്രദര്‍ശിപ്പിച്ച വീഡിയോയില്‍ സിഡ്‌നി ആര്‍ച്ച് ബിഷപ്പ് ആന്റണി ഫിഷര്‍ പറഞ്ഞു. 1928 ല്‍ 29-ാമത് അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസ് നടന്നത് സിഡ്‌നിയിലായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.