'ഇന്ത്യ-ചൈന പ്രശ്നം അവസാനിപ്പിക്കുന്നത് ലോക സമാധാനം നിലനിര്‍ത്താന്‍ സഹായിക്കും'; മോഡിയെ കണ്ടതില്‍ സന്തോഷമെന്ന് ഷീ ജിന്‍പിങ്

'ഇന്ത്യ-ചൈന പ്രശ്നം അവസാനിപ്പിക്കുന്നത് ലോക സമാധാനം നിലനിര്‍ത്താന്‍ സഹായിക്കും'; മോഡിയെ കണ്ടതില്‍ സന്തോഷമെന്ന് ഷീ ജിന്‍പിങ്

മോസ്‌കോ: ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങുമായി പ്രധാന മനമന്ത്രി നരേന്ദ്ര മോഡി കൂടിക്കാഴ്ച നടത്തി. അഞ്ച് വര്‍ഷത്തിന് ശേഷമാണ് ഇരു നേതാക്കളും ഉഭയകക്ഷി ചര്‍ച്ചയുമായി ബന്ധപ്പെട്ട് കൂടിക്കാഴ്ച നടത്തുന്നത്. 16-ാമത് ബ്രിക്സ് ഉച്ചകോടിയിലായിരുന്നു മോഡി-ഷീ ജിന്‍പിങ് കൂടിക്കാഴ്ച.

നരേന്ദ്ര മോഡിയെ കണ്ടതിലും ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തിയതിലും സന്തോഷമുണ്ടെന്ന് ഷീ വ്യക്തമാക്കി. ഇരുരാജ്യങ്ങളുടെ ബന്ധം മെച്ചപ്പെടുത്തേണ്ടത് അനിവാര്യമാണെന്നും അദേഹം പറഞ്ഞു. ഇരു രാജ്യങ്ങളിലെ പ്രശ്നങ്ങള്‍ ജനങ്ങളെ ദോഷകരമായി ബാധിക്കും. ഇത് ഒഴിവാക്കാനായി ബന്ധം മെച്ചപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ആശയ വിനിമയം ശക്തമാക്കണമെന്നും ഷീ ജിന്‍പിങ് നിര്‍ദേശിച്ചു. അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിച്ച് മുന്നോട്ടു പോകണമെന്നും അദേഹം പറഞ്ഞു.

അതിര്‍ത്തിയില്‍ ശാന്തിയും സമാധാനവും നിലനിര്‍ത്തുന്നതിനായി പരിശ്രമിക്കണമെന്ന് പ്രധാനമന്ത്രിയും നിര്‍ദേശിച്ചു. ഇന്ത്യക്കും ചൈനയ്ക്കും ഇടയിലുള്ള പ്രശ്നങ്ങള്‍ അവസാനിപ്പിക്കുന്നത് ലോകസമാധാനം നിലനിര്‍ത്താന്‍ സഹായിക്കും. മെച്ചപ്പെട്ട രീതിയില്‍ ഇരു രാജ്യങ്ങളുടെയും ബന്ധം മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കട്ടെയെന്നും ലഡാക്ക് അതിര്‍ത്തിയുമായി ബന്ധപ്പെട്ട ധാരണ സ്വാഗതം ചെയ്യുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

നാല് വര്‍ഷത്തിലേറെയായി തുടരുന്ന അസ്വാരസ്യങ്ങള്‍ക്കൊടുവിലാണ് ഇരുനേതാക്കള്‍ തമ്മില്‍ നിര്‍ണായക കൂടിക്കാഴ്ച നടത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.