ആധാര്‍ കാര്‍ഡ് ജനന തിയതി തെളിയിക്കാനുള്ള ആധികാരിക രേഖയല്ല: സുപ്രീം കോടതി

ആധാര്‍ കാര്‍ഡ് ജനന തിയതി തെളിയിക്കാനുള്ള ആധികാരിക രേഖയല്ല: സുപ്രീം കോടതി

ന്യൂഡല്‍ഹി: ജനന തിയതി തെളിയിക്കാനുള്ള ആധികാരിക രേഖയായി ആധാര്‍ കാര്‍ഡ് ഉപയോഗിക്കാനാവില്ലെന്ന് സുപ്രീം കോടതി. വാഹനാപകടവുമായി ബന്ധപ്പെട്ട ഒരു കേസില്‍ ആധാറിലുള്ള ജനന തിയതി അടിസ്ഥാനമാക്കി നഷ്ടപരിഹാര തുക വെട്ടിക്കുറച്ച് പഞ്ചാബ്, ഹരിയാന ഹൈക്കോടതികള്‍ പുറപ്പെടുവിച്ച വിധിയാണ് സുപ്രീം കോടതി തള്ളിയത്.

അതേസമയം സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് ജനന തിയതി തെളിയിക്കാനുള്ള രേഖയായി കണക്കാക്കാമെന്നും 2015 ലെ ജുവനൈല്‍ ജസ്റ്റിസ് നിയമത്തിലെ 94-ാം വകുപ്പ് പ്രകാരം കോടതി വ്യക്തമാക്കി.

ഒരാളുടെ ഐഡന്റിറ്റി തെളിയിക്കാന്‍ ആധാര്‍ ഉപയോഗിക്കാം. എന്നാല്‍ ജനന തിയതി നിര്‍ണയിക്കാനോ സ്ഥിരീകരിക്കാനോ ഉള്ള ആധികാരിക രേഖയായി ആധാറിനെ കാണാനാവില്ല. പകരം സ്‌കൂള്‍ ലിവിങ് സര്‍ട്ടിഫിക്കറ്റ് ജനന തിയതി തെളിയിക്കാനുള്ള രേഖയായി ഉപയോഗിക്കാമെന്ന് ജസ്റ്റിസ് സഞ്ജയ് കരോള്‍, ഉജ്ജല്‍ ബുയാന്‍ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

2015 ല്‍ റോഡ് അപകടത്തില്‍ മരിച്ച വ്യക്തിയുടെ കുടുംബമാണ് നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ സുപ്രീം കോടതിയെ സമീപിച്ചത്. മോട്ടോര്‍ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണല്‍ 19.35 ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി നല്‍കിയത്.

എന്നാല്‍ പ്രായം സ്ഥിരീകരിച്ചതില്‍ വീഴ്ചയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഇത് 9.22 ലക്ഷമാക്കി ഹൈക്കോടതി കുറയ്ക്കുകയായിരുന്നു. ഇതിനെതിരെയാണ് കുടുംബം സുപ്രീം കോടതിയെ സമീപിച്ചത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.