വെല്ലിങ്ടണ്‍: വെല്ലിങ്ടണ്‍ സിറോ മലബാര്‍ മിഷന്റെ മധ്യസ്ഥയായ പരിശുദ്ധ കന്യക മറിയത്തിന്റെ തിരുനാള്‍ ഞായറാഴ്ച്ച (ഒക്‌ടോബര്‍ 27) ഐലന്റ് ബേയിലെ സെന്റ് ഫ്രാന്‍സിസ് ഡി സെയില്‍സ് പള്ളിയില്‍ നടക്കും.
വൈകുന്നേരം 4.15ന് വികാരി ഫാ. ജോസഫ് കുന്നക്കാട്ട് കൊടിയേറ്റും തുടര്‍ന്ന് ജപമാല, ആഘോഷമായ തിരുനാള്‍ കുര്‍ബാന, പ്രസംഗം, ലദീഞ്ഞു, പ്രസുദേന്തിവാഴ്ച, ഭക്തിനിര്‍ഭരമായ പ്രദക്ഷിണം, നേര്‍ച്ച, സ്‌നേഹവിരുന്ന് എന്നിവ നടക്കും.
ട്രസ്റ്റിമാരായ ജെസില്‍ തോമസ്, മനോജ് സ്‌കറിയ, സെക്രട്ടറി ജോഷ്വാ ജോസ്, ട്രഷറര്‍ മാത്യു അല്‍ഫോന്‍സ്, പ്രസുദേന്തിമാര്‍ തുടങ്ങിയവര്‍ തിരുനാളിന് നേതൃത്വം നല്‍കും.
മലയാളികള്‍ കൂടുതല്‍ വസിക്കുന്ന പ്രദേശമാണ് ഐലന്റ് ബേ. മെല്‍ബണ്‍ രൂപത ന്യൂസിലന്‍ഡില്‍ ആദ്യമായി നിയമിച്ച വൈദികന്‍ ഫാ. ജോസഫിന്റെ കാര്‍മികത്വത്തില്‍ എല്ലാ ദിവസവും മലയാളം കുര്‍ബാനയും മറ്റു തിരുക്കര്‍മങ്ങളും ഉണ്ടായിരിക്കുന്നത് മലയാളികള്‍ക്ക് ആശ്വാസകരമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.