പെരുമ്പാവൂര്‍ അര്‍ബന്‍ സഹകരണ ബാങ്കിലെ കോടികളുടെ തട്ടിപ്പ്; ശ്രീലങ്കയിലേക്ക് കടക്കാന്‍ ശ്രമിച്ച ഭരണസമിതി അംഗം അറസ്റ്റില്‍

പെരുമ്പാവൂര്‍ അര്‍ബന്‍ സഹകരണ ബാങ്കിലെ കോടികളുടെ തട്ടിപ്പ്; ശ്രീലങ്കയിലേക്ക് കടക്കാന്‍ ശ്രമിച്ച ഭരണസമിതി അംഗം അറസ്റ്റില്‍

കൊച്ചി: പെരുമ്പാവൂര്‍ അര്‍ബന്‍ സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് ഭരണസമിതി അംഗം അറസ്റ്റില്‍. പെരുമ്പാവൂര്‍ റയോണ്‍പുരം കളപ്പുരയ്ക്കല്‍ വീട് ഷറഫിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ശ്രീലങ്കയിലേക്ക് കടക്കുന്നതിനായി നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് ഇയാള്‍ പിടിയിലായത്.

33 കോടിയില്‍പ്പരം രൂപയുടെ ക്രമക്കേടാണ് പെരുമ്പാവൂര്‍ അര്‍ബന്‍ സഹകരണ ബാങ്കില്‍ നടന്നത്. ഷറഫ് ഉള്‍പ്പെടുന്ന ഭരണസമിതിയാണ് തട്ടിപ്പിന് പിന്നില്‍ എന്നാണ് ആരോപണം. 18 പേരാണ് കേസിലെ പ്രതികള്‍. പത്താം പ്രതിയാണ് അറസ്റ്റിലായ ഷറഫ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.