മാര്‍ട്ടിന്‍ വിലങ്ങോലില്‍
ഓസ്റ്റിന്‍: കേരള ലിറ്റററി സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ (കെ.എല്‍.എസ്) കേരളപ്പിറവി ആഘോഷം യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സാസ് ഓസ്റ്റിനിലെ മലയാളം വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കൊപ്പം നവംബര്‍ ഏഴിന് മേയേഴ്‌സണ്‍ കോണ്‍ഫ്രന്‍സ് ഹാളില്‍ നടത്തി.
സാഹിത്യകാരന്‍ ഇ. സന്തോഷ്‌കുമാര്‍ മുഖ്യാതിഥിയായി പങ്കെടുത്തു. കേരള സംസ്ഥാനത്തിന്റെ രൂപീകരണ ചരിത്രത്തെക്കുറിച്ചും ബാസല്‍ മിഷന്‍ പ്രവര്‍ത്തകനായി കേരളത്തിലത്തിയ ഹെര്‍മന്‍ ഗുണ്ടര്‍ട്ട് മലയാള ഭാഷയ്ക്കു നല്‍കിയ സംഭാവനകളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.
യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സാസ് ഓസ്റ്റിനിലെ മലയാളം പ്രൊഫസറും കെ.എല്‍.എസ് അംഗവുമായ ഡോ. ദര്‍ശന മനയത്ത് പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. കെ.എല്‍.എസ് പ്രസിഡന്റ് ഷാജു ജോണ്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. കെ.എല്‍.എസ് സെക്രട്ടറി ഹരിദാസ് തങ്കപ്പന്‍, ട്രഷറര്‍ സിവി ജോര്‍ജ്, ലാന സെക്രട്ടറി സാമുവല്‍ യോഹന്നാന്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.
സമ്മേളനത്തില്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഏഷ്യന്‍ സ്റ്റഡീസ് ഡയറക്ടറായ ഡോ. ഡൊണാള്‍ഡ് ഡേവിസ് സന്തോഷ് കുമാറിന്റെ പുതിയ നോവലായ 'തപോമയിയുടെ അച്ഛന്‍' യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സാസ് ഓസ്റ്റിനിലെ മലയാളം ലൈബ്രറിക്കായി ഏറ്റുവാങ്ങി. ഓസ്റ്റിന്‍ ദക്ഷിണേഷ്യന്‍ പഠനകേന്ദ്രം മലയാളം, തമിഴ്, തെലുങ്ക്, സംസ്‌കൃതം, ഹിന്ദി, ഉര്‍ദു ഭാഷകളില്‍ ബിരുദ/ബിരുദാനന്തര കോഴ്‌സുകള്‍ നടത്തുന്നുണ്ട്. കേരള ലിറ്റററി സൊസൈറ്റിയുടെ അംഗത്വസംബന്ധമായ വിവരങ്ങൾക്ക് ഫോണ്‍: 214 763-3079, [email protected]
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.