ന്യൂഡല്‍ഹി: ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ഈ മാസം 16 മുതല്‍ 19 വരെ ബ്രസീല്‍ സന്ദര്‍ശിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം. 17 വര്‍ഷത്തിന് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. ഉച്ചകോടിയില്‍ ആഗോള പ്രാധാന്യമുള്ള വിഷയങ്ങളില്‍ പ്രധാനമന്ത്രി ഇന്ത്യയുടെ നിലപാട് അറിയിക്കുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ബ്രസിലിനെ കൂടാതെ നൈജിരിയയും ഗയാനയും മോദി സന്ദര്‍ശിക്കും. നൈജീരിയന്‍ പ്രസിഡന്റിന്റെ ക്ഷണപ്രകാരമാണ് നവംബര്‍ 16 ന് മോഡി നൈജീരിയ സന്ദര്‍ശിക്കുന്നത്. ഇന്ത്യയും നൈജീരയിയയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതുള്‍പ്പടെയുള്ള തന്ത്ര പ്രധാനവിഷയങ്ങളും ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ച ചെയ്യും. നൈജീരിയയിലുള്ള ഇന്ത്യന്‍ സമൂഹത്തെയും മോഡി അഭിസംബോധന ചെയ്യും.
ബ്രസീലിലെ റിയോ ജി ജനൈറോയിലാണ് ജി 20 ഉച്ചകോടി നടക്കുന്നത്. കഴിഞ്ഞ തവണ ഇന്ത്യയില്‍ വച്ചായിരുന്നു ഉച്ചകോടി നടന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.