നിസ്‌ക്കരിക്കാന്‍ സൗകര്യം ചോദിച്ച് കോണ്‍വെന്റില്‍ എത്തി; ചെമ്പത്തൊട്ടിയിൽ പിന്നീട് സംഭവിച്ചത് പച്ചയായ ക്രൈസ്തവ അവഹേളനം; കാണാതെപോയ വിശുദ്ധ ഊറാറ നിന്ദ്യമായ നിലയില്‍ ശുചിമുറിയില്‍

നിസ്‌ക്കരിക്കാന്‍ സൗകര്യം ചോദിച്ച് കോണ്‍വെന്റില്‍ എത്തി; ചെമ്പത്തൊട്ടിയിൽ പിന്നീട് സംഭവിച്ചത് പച്ചയായ ക്രൈസ്തവ അവഹേളനം; കാണാതെപോയ വിശുദ്ധ ഊറാറ നിന്ദ്യമായ നിലയില്‍ ശുചിമുറിയില്‍

കണ്ണൂര്‍: ചെമ്പത്തൊട്ടി സെന്റ് ജോർജ്ജ് ഫൊറോനാ പള്ളിയില്‍ കഴിഞ്ഞ ദിവസം നടന്ന സംഭവങ്ങള്‍ ക്രൈസ്തവ സമൂഹത്തെ ഒന്നാകെ ആശങ്കയിലാഴ്ത്തുിയിരിക്കുകയാണ്. ഫൊറോന ദേവാലയത്തിലെ കുമ്പസാര ശുശ്രൂഷയ്ക്ക് വൈദികര്‍ ഉപയോഗിക്കുന്ന വിശുദ്ധ ഊറാറ കാണാതാവുകയും പിന്നീട് ഏറ്റവും നിന്ദ്യമായ രീതിയില്‍ ശുചിമുറിയില്‍ നിന്ന് കണ്ടെത്തുകയുമായിരുന്നു.

ഈ സംഭവത്തിന് മുമ്പായി സമീപത്തെ കോണ്‍വെന്റില്‍ മറ്റൊരു സംഭവം അരങ്ങേറിയിരുന്നു. ഇരിക്കൂര്‍ ഉപവിദ്യാഭ്യാസ ജില്ലയിലെ കലോത്സവത്തില്‍ പങ്കെടുക്കാന്‍
ചെമ്പത്തൊട്ടി ഹൈസ്‌കൂളില്‍ എത്തിച്ചേര്‍ന്ന അധ്യാപകനും ഒരു കൂട്ടം വിദ്യാര്‍ഥികളും കൂടി ചെമ്പത്തൊട്ടി സിഎസ്എന്‍ കോണ്‍വെന്റില്‍ എത്തി നിസ്‌ക്കരിക്കാന്‍ അനുവാദം ചോദിച്ചിക്കുകയും കോണ്‍വെന്റിലെ അധികാരികള്‍ ആ ആവശ്യം നിഷേധിക്കുകയും ചെയ്തു. വാക്കേറ്റത്തെ തുടര്‍ന്ന് പൊലീസ് എത്തിയാണ് പ്രശ്‌നക്കാരെ തിരികെ വിളിച്ചുകൊണ്ടു പോയത്.

അതേസമയം പള്ളിയിലും ഇതേ ആവശ്യവുമായി ചിലര്‍ എത്തിയിരുന്നു. അതിന് ശേഷമാണ് ആവശ്യം ഉന്നയിച്ച് ചിലര്‍ കോണ്‍വെന്റിലെത്തിയത്. ചെമ്പന്‍ത്തൊട്ടിയില്‍ സംഭവിച്ച ഇത്തരം അനിഷ്ട സംഭവങ്ങള്‍ ഇനിയുള്ള ദിവസങ്ങളില്‍ കൂടുതല്‍ തീവ്രതയോടെ കേരളത്തിലെ മറ്റേതെങ്കിലും ജില്ലയിലോ പള്ളിയിലോ സംഭവിക്കില്ലാ എന്നതില്‍ എന്താണ് ഉറപ്പ് എന്നാണ് വിശ്വാസികള്‍ ചോദിക്കുന്നത്.

ഊറാറ കുമ്പാസാര കൂട്ടില്‍ തന്നെ സൂക്ഷിക്കുകയാണ് പതിവെന്ന് സെന്റ് ജോർജ്ജ് ഫൊറോനാ പള്ളി വികാരി ഫാ. ആന്റണി വ്യക്തമാക്കി. കാണാതായെന്ന് മനസിലാക്കി അന്വേഷണം നടത്തിയപ്പോഴാണ് ശുചിമുറിയില്‍ നിന്ന് കണ്ടുകിട്ടിയതെന്ന് അദേഹം പറഞ്ഞു. പള്ളി പരിസരവും പാരീഷ്ഹാളും ഗ്രൗണ്ടുകളും സ്റ്റേജിനായും ഭക്ഷണത്തിനായും കലോല്‍സവത്തോടനുബന്ധിച്ച് വിട്ടുനല്‍കിയിരുന്നുവെന്നും ഫാ. ആന്റണി വ്യക്തമാക്കുന്നു.

സഭ വിശുദ്ധമായി കണക്കാക്കുന്ന ഒന്നിനെ സാധാരണ അശുദ്ധമായി കണക്കാക്കുന്ന ഒരിടത്ത് കൊണ്ടു ചെന്ന് ഉപേക്ഷിക്കുന്ന അവസ്ഥ എന്നത് വിശ്വാസികളെ സംബന്ധിച്ചടുത്തോളം ഏറ്റവും ആശങ്കയും വേദനാജനകവുമായ കാര്യമായിട്ടാണ് കണക്കാക്കുന്നത്. ഇത്തരത്തില്‍ പ്രവര്‍ത്തിച്ചതിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ലെന്നും ഫാ. ആന്റണി കൂട്ടിച്ചേര്‍ത്തു.

അതേസമയം വരാന്തയില്‍ തൂണുകള്‍ ഉള്ളതുകൊണ്ട് കുമ്പസാരക്കൂട് ഇരിക്കുന്നിടം കൃത്യമായി സിസിടിവിയിലും കിട്ടാത്ത അവസ്ഥയുണ്ട്. പള്ളിയില്‍ നിസ്‌കരിക്കാന്‍ അുവാദം ചോദിച്ചവരോട് പള്ളിയില്‍ അതിന് അനുവദിക്കില്ലെന്നും സ്‌കൂളിലേയ്ക്ക് പോകാന്‍ ആവശ്യപ്പെട്ടതായും അദേഹം പറയുന്നു. മഠത്തില്‍ അധ്യാപകര്‍ ഉള്‍പ്പെടെ നിസ്‌കരിക്കണമെന്ന ആവശ്യം ഉന്നയിച്ച് എത്തിയത് വാക്കേറ്റം ഉണ്ടാക്കിയിരുന്നു. എന്നാല്‍ ഏറെ ശ്രദ്ധേയമായ മറ്റൊരു കാര്യം ഈ മഠത്തിന്റെ തൊട്ടടുത്ത് തന്നെ രണ്ട് മുസ്ലീം പള്ളികള്‍ ഉണ്ടെന്നതാണ്. അങ്ങനെ ഒരു സാഹചര്യത്തില്‍ മഠത്തില്‍ എത്തിയത് ദുരുദ്ദേശത്തോടെ ആണെന്നാണ് വിശ്വാസികള്‍ വ്യക്തമാക്കുന്നത്.

ഊറാറ എന്നത് ക്രൈസ്തവ വിശ്വാസ പ്രകാരം വളരെ വിശുദ്ധമായി കണക്കാക്കുന്ന ഒന്നാണ്. എല്ലാ ഔദ്യോഗിക കര്‍മ്മങ്ങള്‍ക്കും പുരോഹിതര്‍ ഇത് ധരിക്കാറുണ്ട്. ഊറാറ ധരിച്ചുകൊണ്ടാണ് വൈദികര്‍ കുമ്പസാരിപ്പിക്കുന്നത്. സാധാരണ നിലയില്‍ കുമ്പസാരക്കൂട്ടില്‍ ഉപയോഗിക്കുന്ന ഊറാറ അവിടെ തന്നെ സൂക്ഷിക്കുകയാണ് പതിവ്. അത് ചെറുതായി മടക്കിയെടുത്ത് കൈകയില്‍ കൊണ്ടുപോയാലും ദൃശ്യങ്ങളില്‍ വ്യക്തമാകില്ല.

കേരളത്തില്‍ ഈ അടുത്ത കാലത്തായി ക്രൈസ്തവ സമൂഹത്തെ അധിക്ഷേപിക്കുന്ന തരത്തിലുള്ള ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട് എന്നത് വളരെയധികം ആശങ്കയോടെയാണ് വിശ്വാസികള്‍ നോക്കിക്കാണുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.