ആവേശക്കൊടുമുടിയേറി കൊട്ടിക്കലാശം; ആര് പിടിക്കും പാലക്കാടന്‍ കോട്ട?

 ആവേശക്കൊടുമുടിയേറി കൊട്ടിക്കലാശം; ആര് പിടിക്കും പാലക്കാടന്‍ കോട്ട?

പാലക്കാട്: തിരഞ്ഞെടുപ്പ് വിജ്ഞാപനം മുതല്‍ കൂടൊഴിഞ്ഞ് കൂടുമാറല്‍ അടക്കം നിരവധി ട്വിസ്റ്റുകള്‍ കണ്ട് പാലക്കാട് മണ്ഡലത്തില്‍ പരസ്യ പ്രചാരണത്തിന് ആവേശോജ്വലമായ കൊട്ടിക്കലാശം. യുഡിഎഫ്, എല്‍ഡിഎഫ്, എന്‍ഡിഎ മുന്നണികളുടെ ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് കൊട്ടിക്കലാശത്തില്‍ പങ്കാളികളായത്.

കോണ്‍ഗ്രസില്‍ നിന്ന് പുറത്തുപോയി പി. സരിന്‍ ഇടത് സസ്ഥാനാര്‍ഥിയായത്, സിപിഎം ഉയര്‍ത്തിയ നീല ട്രോളി വിവാദം, ബിജെപിയോട് അകന്ന സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശനം അടക്കം നിരവധി വിഷയങ്ങളാണ് പ്രചാരണത്തില്‍ നിറഞ്ഞ് നിന്നത്.


പരസ്യ പ്രചാരണത്തിന്റെ അവസാന മണിക്കൂറുകള്‍ തങ്ങളുടേതാക്കാന്‍ മത്സരിക്കുകയായിരുന്നു മുന്നണികള്‍. യുഡിഎഫ്, എല്‍ഡിഎഫ്, എന്‍ഡിഎ ക്യാമ്പുകളെല്ലാം ഒരുപോലെ ആവേശത്തിലും ആത്മ വിശ്വാസത്തിലുമാണ്.

കൊട്ടിക്കലാശത്തോട് അനുബന്ധിച്ച് സ്ഥാനാര്‍ഥികളുടെയും റോഡ് ഷോ ഉച്ചയോടെ ആരംഭിച്ചു. എല്ലാ പ്രകടനങ്ങളുടെയും സമാപനം പാലക്കാട് സ്റ്റേഡിയം പരിസരത്തായിരുന്നു. കലാശക്കൊട്ട് നടക്കുന്നതിനാല്‍ 6.30 വരെ പാലക്കാട് നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

ത്രികോണ മത്സരം നടക്കുന്ന മണ്ഡലത്തില്‍ മൂന്ന് മുന്നണിയുടെയും മുതിര്‍ന്ന നേതാക്കള്‍ പ്രചാരണ രംഗത്ത് സജീവമായിരുന്നു. ഒരു മാസത്തിലധികം നീണ്ട വീറും വാശിയും നാളത്തെ നിശബ്ദ പ്രചാരണത്തോടെ അവസാനിക്കും. മറ്റന്നാളാണ് വോട്ടെടുപ്പ്. 23 ന് ഫലമറിയാം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.