തിരുവനന്തപുരം: വഖഫ് ഭൂമി പ്രശ്നത്തില്‍പ്പെട്ട മുനമ്പം നിവാസികള്‍ക്ക് ഭൂമിയുടെ നികുതി അടയ്ക്കുന്നതിലെ സ്റ്റേ നീക്കാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
കാലങ്ങളായി മുനമ്പത്ത് താമസിക്കുന്ന കുടുംബങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുമെന്നും ഇക്കാര്യത്തില്‍ നിയമപരമായ നിലപാട് മാത്രമെ സര്‍ക്കാര്‍ സ്വീകരിക്കൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുനമ്പം പ്രശ്‌നം സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക വിഷയമായാണ് പരിഗണിക്കുന്നത്. കാലങ്ങളായി മുനമ്പത്ത് താമസിക്കുന്ന കുടുംബങ്ങളുടെ സംരക്ഷണം ഉറപ്പു വരുത്തും. അവരെ ഒഴിപ്പിക്കുന്ന നടപടി ഉണ്ടാകില്ല.
നിയമപരമായി വിഷയത്തിന്റെ മെറിറ്റില്‍ നിന്നുകൊണ്ട് പ്രശ്ന പരിഹാരത്തിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. നിയമപരമായ വശങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്. അതിനാണ് കമ്മീഷനെ നിയമിക്കാന്‍ തീരുമാനിച്ചത്. മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് ലഭിക്കുമെന്നും മുഖ്യമന്ത്രി വിശദമാക്കി.
പാലക്കാട് വിജയത്തില്‍ എസ്ഡിപിഐക്ക് പങ്കുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് അഭിമാനത്തോടെ പറഞ്ഞുവെന്നും എന്തൊരു അഭിമാനമെന്നും പിണറായി പരിഹസിച്ചു. തിരഞ്ഞെടുപ്പില്‍ വിശ്വസിക്കാത്തവരായിരുന്നു ജമാ അത്തെ ഇസ്ലാമി.
കാശ്മിരില്‍
സിപിഎം നേതാവ് തരിഗാമിയെ തോല്‍പ്പിക്കാന്‍ അവര്‍ ശ്രമിച്ചു. ജമാ അത്തെ ഇസ്ലാമിയുമായി ഒരു ഘട്ടത്തിലും തിരഞ്ഞെടുപ്പ് ധാരണയുണ്ടാക്കിയിട്ടില്ലെന്നും അദേഹം വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.