കാട്ടാന മറിച്ചിട്ട പന ദേഹത്ത് വീണു; എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

കാട്ടാന മറിച്ചിട്ട പന ദേഹത്ത് വീണു; എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

കൊച്ചി : കോതമംഗലം-നീണ്ടപാറയില്‍ കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥിനി മരിച്ചു. കോതമംഗലത്തെ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിനി ആന്‍മേരി(21) ആണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന അല്‍ത്താഫിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നീണ്ടപ്പാറ ചെമ്പന്‍കുഴിയിലായിരുന്നു സംഭവം. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കിന് മുകളിലേക്ക് കാട്ടാന മറിച്ചിട്ട പന വീഴുകയായിരുന്നു. രണ്ട് പേരെയും ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ആന്‍മേരിയുടെ ജീവന്‍ രക്ഷിക്കാനായില്ല.

പാലക്കാട് കഞ്ചിക്കോട് സ്വദേശിനിയാണ് ആന്‍മേരി. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി കളമശേരി മെഡിക്കല്‍ കോളജിലേക്ക് മൃതദേഹം മാറ്റി. അൽത്താഫ് കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.