ക്യാപ്റ്റന്‍ സതീഷ് ശര്‍മയുടെ ശവമഞ്ചം ചുമന്ന് രാഹുല്‍, കണ്ണീരോടെ പ്രിയങ്ക

 ക്യാപ്റ്റന്‍ സതീഷ് ശര്‍മയുടെ ശവമഞ്ചം ചുമന്ന് രാഹുല്‍, കണ്ണീരോടെ പ്രിയങ്ക

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ക്യാപ്റ്റന്‍ സതീഷ് ശര്‍മയുടെ ശവമഞ്ചം ചുമലിലേറ്റി നടക്കുന്ന രാഹുല്‍ ഗാന്ധിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. പിതാവിന്റെ പ്രീയ സുഹൃത്തിന്റെ മൃതദേഹം കണ്ണീരോടെ വണങ്ങുന്ന പ്രിയങ്ക ഗാന്ധിയും ചിത്രങ്ങളിലുണ്ട്.

രാജീവ് ഗാന്ധിയോടെന്ന പോലെ ആഴത്തിലുള്ള സൗഹൃദം സതീഷ് ശര്‍മ രാഹുലുമായും കാത്തു സൂക്ഷിച്ചിരുന്നു. ഇന്നലെയായിരുന്നു ക്യാപ്റ്റന്‍ ശര്‍മയുടെ അന്ത്യം. വരെ പി.വി നരസിംഹറാവു മന്ത്രിസഭയില്‍ 1993 മുതല്‍ 96 പെട്രോളിയം പ്രകൃതിവാതക മന്ത്രിയായിരുന്നു അദ്ദേഹം.

മൂന്നു തവണ വീതം ലോക്‌സഭയില്‍നിന്നും രാജ്യസഭയില്‍നിന്നുമായി ആറു തവണ പാര്‍ലമെന്റംഗമായി. എയര്‍ലൈന്‍ പൈലറ്റായിരുന്ന അദ്ദേഹം രാജീവ് ഗാന്ധിയുടെ ഉറ്റ സുഹൃത്തായിരുന്നു. 1983ല്‍ രാജീവ് രാഷ്ട്രീയത്തിലേക്കിറങ്ങിയതിനൊപ്പം സതീഷ് ശര്‍മയും രാഷ്ട്രീയത്തിലെത്തി. ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായി അറിയപ്പെട്ട അദ്ദേഹം റായ്ബറേലി, അമേഠി എന്നിവിടങ്ങളില്‍ നിന്നാണ് എംപിയായത്.

1984 ല്‍ രാജീവ് പ്രധാനമന്ത്രിയായതോടെ രാഷ്ട്രീയരംഗത്ത് ശക്തമായി നിലയുറപ്പിച്ച സതീഷ് ശര്‍മ കുറച്ചു വര്‍ഷം മുമ്പുവരെ സജീവമായിരുന്നു. 1986ല്‍ രാജ്യസഭാംഗമായ സതീഷ് ശര്‍മയ്ക്കായിരുന്നു രാജീവ് ലോക്‌സഭയില്‍ പ്രതിനിധീകരിച്ച അമേഠി മണ്ഡലത്തിന്റെ ചുമതല. പിന്നിട് രാജീവ് ഗാന്ധി തമിഴ്‌നാട്ടിലെ ശ്രീപെരുമ്പതൂരില്‍ ബോംബ് സ്‌ഫോടനത്തില്‍ വധിക്കപ്പെട്ട ശേഷം രാജീവിന്റെ മണ്ഡലമായ അമേഠിയില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ക്യാപ്റ്റന്‍ സതീഷ് ശര്‍മയായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.