ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള 224 വലിയ അണക്കെട്ടുകളുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍. 50 മുതല്‍ 100 വര്‍ഷം വരെ പഴക്കമുള്ള 1065 അണക്കെട്ടുകളുമുണ്ട്.
രാജ്യത്ത് ആകെ 6,138 അണക്കെട്ടുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. 143 അണക്കെട്ടുകള്‍ നിര്‍മ്മാണ ഘട്ടത്തിലാണെന്നും കേന്ദ്ര ജലശക്തി സഹമന്ത്രി രാജ് ഭൂഷണ് ചൗധരി രാജ്യസഭയില്‍ പറഞ്ഞു.
കാലപ്പഴക്കം ചെന്ന അണക്കെട്ടുകള്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നേരിടുന്നതിനും അണക്കെട്ടുകളുടെ തകര്‍ച്ചയില്‍ നിന്നുള്ള ദുരന്തങ്ങള്‍ തടയുന്നതിനുമാണ് സര്‍ക്കാര്‍ ഡാം സുരക്ഷാ നിയമം 2021 നടപ്പാക്കിയതെന്നും രാജ്യസഭയിലെ ചോദ്യത്തിന് മറുപടിയായി രാജ് ഭൂഷണ് ചൗധരി പറഞ്ഞു.
ജലസേചനത്തിനും വൈദ്യുതി ഉല്‍പ്പാദന ആവശ്യങ്ങള്‍ക്കും പുറമെ വെള്ളപ്പൊക്കം ലഘൂകരിക്കുന്നതിലും അണക്കെട്ടുകള്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും അദേഹം പറഞ്ഞു.
നാഷണല്‍ ഡാം സേഫ്റ്റി അതോറിറ്റിയും (എന്ഡിഎസ്എ) സിഡബ്ല്യുസിയും സംയുക്തമായി തയ്യാറാക്കിയ നാഷണല്‍ രജിസ്റ്റര്‍ ഓഫ് ലാര്‍ജ് ഡാംസ് പ്രകാരം 6,138 അണക്കെട്ടുകളും നിര്‍മാണത്തിലിരിക്കുന്ന 143 അണക്കെട്ടുകളുമാണ് രാജ്യത്ത് ആകെയുള്ളത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.