കൊച്ചിയില്‍ നാലര കോടിയുടെ സൈബര്‍ തട്ടിപ്പ്: മുഖ്യ പ്രതിയെ കൊല്‍ക്കത്തയിലെത്തി അറസ്റ്റ് ചെയ്ത് സൈബര്‍ പൊലീസ്

കൊച്ചിയില്‍  നാലര കോടിയുടെ സൈബര്‍ തട്ടിപ്പ്:  മുഖ്യ പ്രതിയെ കൊല്‍ക്കത്തയിലെത്തി  അറസ്റ്റ് ചെയ്ത് സൈബര്‍ പൊലീസ്

കൊച്ചി: കൊച്ചിയില്‍ സൈബര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി പിടിയില്‍. കൊച്ചി സ്വദേശിനിയില്‍ നിന്ന് നാലര കോടി രൂപ തട്ടിയ രംഗന്‍ ബിഷ്ണോയിയെ ആണ് സ്വദേശമായ കൊല്‍ക്കത്തയിലെത്തി സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

കൊച്ചിയിലെ സൈബര്‍ തട്ടിപ്പ് കേസിന് കേരളത്തില്‍ തന്നെ വേരുകളുണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് കൊണ്ടോട്ടി സ്വദേശികളായ രണ്ട് പേരെ പോലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു.

ഇവരാണ് തട്ടിപ്പിന് വേണ്ടിയുള്ള ബാങ്ക് അക്കൗണ്ടുകള്‍ സംഘടിപ്പിച്ചു നല്‍കിയത്. ഇവരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രംഗന്‍ ബിഷ്ണോയിയെ പോലീസ് അറസ്റ്റ് ചെയ്തത്.

കൊല്‍ക്കത്തയിലിരുന്നാണ് രംഗന്‍ ബിഷ്ണോയി കൊച്ചിയിലെ സൈബര്‍ തട്ടിപ്പിന് മേല്‍നോട്ടം വഹിച്ചിരുന്നത്. കസ്റ്റഡിയിലെടുത്ത പ്രതിയെ ഇന്ന് വൈകുന്നേരത്തോടെ വിമാന മാര്‍ഗം കൊച്ചിയിലെത്തിക്കും.

ഇയാളെ ചോദ്യം ചെയ്യുന്നതിലൂടെ ഉത്തരേന്ത്യ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സൈബര്‍ തട്ടിപ്പ് റാക്കറ്റുകളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സൈബര്‍ തട്ടിപ്പിലൂടെ നാലര കോടി രൂപയാണ് കൊച്ചി സ്വദേശിനിയില്‍ നിന്ന് സംഘം തട്ടിയെടുത്തത്. ഡിജിറ്റല്‍ അറസ്റ്റ് ഭീഷണി മുഴക്കിയായിരുന്നു പ്രതികള്‍ തട്ടിപ്പ് നടത്തിയത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.