കൊച്ചി: ദേശീയ ദുഖാചരണം പ്രഖ്യാപിച്ചിട്ടും മുഖ്യമന്ത്രി സിയാലില്‍ പരിപാടിയില്‍ പങ്കെടുത്തത് അന്തരിച്ച മുന്‍ പ്രധാനമമന്ത്രി മന്‍മോഹന്‍ സിങിനോടുള്ള അനാദരവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. താജ് കൊച്ചിന്‍ എയര്‍പോര്‍ട്ട് ഹോട്ടലലില്‍ ഉദ്ഘാടനത്തിനാണ് മുഖ്യമന്ത്രിയും മന്ത്രി പി. രാജീവും പങ്കെടുത്തത്. വിഷയത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുവെന്നും കൊച്ചിയില്‍ മാധ്യമങ്ങളോട് അദേഹം പറഞ്ഞു.
പത്ത് കൊല്ലം ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന ഒരാളുടെ ശവസംസ്‌കാര ചടങ്ങുകള്‍ നടക്കുമ്പോള്‍ ഇവിടെ അതേ സമയത്ത് ഔദ്യോഗിക ചടങ്ങുകള്‍ നടത്താന്‍ മുഖ്യമന്ത്രി കാണിച്ച അനൗചിത്യം ഒരു മുന്‍ പ്രധാനമന്ത്രിയോടുള്ള അനാദരവ് ആണ്. അതില്‍ ശക്തമയാ പ്രതിഷേധം രേഖപ്പെടുത്തുകയാണെന്നും വി.ഡി സതീശന്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.